---
title: "ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കൽ പ്രവൃത്തി പുനരാരംഭിച്ചു"
english_title: "Oxygen plant installation work resumed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80542/oxygen-plant-installation-work-resumed"
published_at: "2022-11-16T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374a0d71bea0_IMG-20221116-WA0081.jpg"
keywords: []
---

# ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കൽ പ്രവൃത്തി പുനരാരംഭിച്ചു

> **Lead Summary:** പേരാവൂർ : താലൂക്ക് ആശുപത്രിയോടനുബന്ധിച്ച ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കൽ പ്രവൃത്തി പുനരാരംഭിച്ചു. ഇതുവഴിയുള്ള റോഡുമായി ബന്ധപ്പെട്ട വിവാദങ്ങളാൽ പ്രവൃത്തി മുടങ്ങിയിരിക്കുകയായിരുന്നു.

## Article Content

പേരാവൂർ : താലൂക്ക് ആശുപത്രിയോടനുബന്ധിച്ച ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കൽ പ്രവൃത്തി പുനരാരംഭിച്ചു. ഇതുവഴിയുള്ള റോഡുമായി ബന്ധപ്പെട്ട വിവാദങ്ങളാൽ പ്രവൃത്തി മുടങ്ങിയിരിക്കുകയായിരുന്നു.

കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന നിർമ്മിതികേന്ദ്രം ആണ് പ്രവൃത്തി നടത്തുന്നത്. ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80542/oxygen-plant-installation-work-resumed)