---
title: "ക്ഷീരമേഖല ശക്തിപ്പെടുത്തണം: അഡ്വ.മാർട്ടിൻ ജോർജ്ജ്"
english_title: "Dairy sector should be strengthened Adv. Martin George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80579/dairy-sector-should-be-strengthened-adv-martin-george"
published_at: "2022-11-16T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374c1bd146be_Picsart_22-11-16_16-12-30-184.jpg"
keywords: []
---

# ക്ഷീരമേഖല ശക്തിപ്പെടുത്തണം: അഡ്വ.മാർട്ടിൻ ജോർജ്ജ്

> **Lead Summary:** ക്ഷീരമേഖലയിൽ അവഗണിക്ക പ്പെട്ടിരിക്കുന്ന ക്ഷീരസംഘം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കോൺഗ്രസ് പാർട്ടി എന്നും ഒപ്പമുണ്ടാക്കുമെന്നും ,ക്ഷീരകർഷകർക്ക് പാലിനു വില 10 രൂപ ലിറ്ററിന് വർദ്ധിപ്പിക്കണമെന്നും സംഘത്തിന്റെ മാർജിൻ ലിറ്ററിന് രണ്ട് രൂപയെങ്കിലും കൂട്ടി നല്കണമെന്നും കൂട്ടിയ കാലിതീറ്റ വില ഉടൻ പിൻവലിക്കണമെന്നും കണ്ണൂർ DCC പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

## Article Content

ക്ഷീരമേഖലയിൽ അവഗണിക്ക പ്പെട്ടിരിക്കുന്ന ക്ഷീരസംഘം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കോൺഗ്രസ് പാർട്ടി എന്നും ഒപ്പമുണ്ടാക്കുമെന്നും ,ക്ഷീരകർഷകർക്ക് പാലിനു വില 10 രൂപ ലിറ്ററിന് വർദ്ധിപ്പിക്കണമെന്നും സംഘത്തിന്റെ മാർജിൻ ലിറ്ററിന് രണ്ട് രൂപയെങ്കിലും കൂട്ടി നല്കണമെന്നും കൂട്ടിയ കാലിതീറ്റ വില ഉടൻ പിൻവലിക്കണമെന്നും കണ്ണൂർ DCC പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

ആൾ കേരളാ ആപ്കോസ് എംപ്ലോയീസ് യൂണിയൻ INTUC സംസ്ഥാന പ്രവർത്തക സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്‌ദേഹം' യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി  PT.കുര്യാക്കോസ് കോട്ടയം,KPCC സെക്രട്ടറി   ചന്ദ്രൻതില്ലങ്കേരി,സംസ്ഥാന വൈസ് പ്രസിഡൻറ് സന്തോഷ് മണ്ണാറുകുളം കണ്ണൂർ,സംസ്ഥാനസെക്രട്ടറി  ഗോപകുമാർ കൊല്ലം,ജോസഫ് KJ കണ്ണൂർ, പത്മനാഭ കുറുപ്പ് ആലപ്പുഴ, പ്രദീപ്കുമാർ കാസർഗോ.സജി എന്നിവർ പ്രസംഗിച്ചു.പുതിയ സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്   സന്തോഷ് ജോസഫ് മണ്ണാറുകുളം കണ്ണൂർ, വൈസ്പ്രസിഡൻറ് പ്രകാശ് മൈനാഗപ്പള്ളി കൊല്ലം,ജനറൽ സെക്രട്ടറി k.ഗോപകുമാർ കൊല്ലം,ട്രഷറർ ഗോപാലകൃഷ്ണൻ കരിച്ചേരി കാസർകോഡ്,സെക്രട്ടറിമാർ ലതിക കൊല്ലം ,ജോസഫ് കെ.ജെ. കണ്ണൂർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80579/dairy-sector-should-be-strengthened-adv-martin-george)