---
title: "കേളകം സെൻ്റ് തോമസ് ഓർത്തഡോക്സ് ശാലേം പള്ളിയിൽ പരുമല തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാൾ"
english_title: "St. Thomas Orthodox Salem Church, Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80592/st-thomas-orthodox-salem-church-kelakam"
published_at: "2022-11-16T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374d04d3c0cb_Picsart_22-11-16_17-21-46-951.jpg"
keywords: []
---

# കേളകം സെൻ്റ് തോമസ് ഓർത്തഡോക്സ് ശാലേം പള്ളിയിൽ പരുമല തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാൾ

> **Lead Summary:** കേളകം: മലബാറിൻറെ പരുമല എന്നറിയപ്പെടുന്ന കേളകം സെൻറ് തോമസ് ഓർത്തഡോക്സ് ശാലേം പള്ളിയിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 13 മുതൽ ആരംഭിച്ചതായും,19 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുകയാണന്നും പള്ളി വികാരി ഫാദർ എൽദോ കുര്യാക്കോസ് പാട്ട് പാളയിൽ സെക്രട്ടറി മാത്യൂസ് കാവനമറ്റം തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു .

## Article Content

കേളകം: മലബാറിൻറെ പരുമല എന്നറിയപ്പെടുന്ന കേളകം സെൻറ് തോമസ് ഓർത്തഡോക്സ് ശാലേം പള്ളിയിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 13 മുതൽ ആരംഭിച്ചതായും,19 വരെ തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുകയാണന്നും പള്ളി വികാരി ഫാദർ എൽദോ കുര്യാക്കോസ് പാട്ട് പാളയിൽ സെക്രട്ടറി മാത്യൂസ് കാവനമറ്റം തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു .

പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്തയും ഇടുക്കി ഭദ്രാസന അധിപനുമായ അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് നവംബർ 18 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകും. 6 മണിക്ക് സന്ധ്യാനമസ്കാരം, ഏഴുമണിക്ക് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പരിശുദ്ധ പരുമല തിരുമേനിയുടെ ഛായാചിത്രം വഹിച്ചുള്ള പെരുന്നാൾ റാസ .7 30ന് പെരുന്നാൾ സന്ദേശം ,9 മണിക്ക് ശ്ശൈഹിക വാഴ് വ്, 9.30 ന് കർണാട്ടിക് തകിൽ മേളം ,വടക്കൻ കലാസമിതി ഏഴോം അവതരിപ്പിക്കുന്ന ബ്ലു മാജിക് എന്നിവ ഉണ്ടായിരിക്കും .

19 ശനിയാഴ്ച രാവിലെ 7 30ന് പ്രഭാത നമസ്കാരം, 8 30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു, 9 30 ന് മധ്യസ്ഥപ്രാർത്ഥന, 9 30 ന് പെരുന്നാൾ സന്ദേശം, പത്ത് മണിക്ക് തിരുശേഷിപ്പിങ്കൽ പ്രാർത്ഥന, 10. 15 ന് പെരുന്നാൾ റാസ, 10 30 ന് ആശീർവാദം ,10.45 ന്സ്നേഹവിരുന്ന് തുടർന്ന് കൊടിയിറക്ക് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80592/st-thomas-orthodox-salem-church-kelakam)