---
title: "അനാവശ്യ വിവാദങ്ങളുയർത്തി കെ.സുധാകരനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കും: കോൺഗ്രസ്‌ "
english_title: "Ke sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80648/ke-sudhakaran"
published_at: "2022-11-17T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63757f78297cd_FB_IMG_1668644569034.jpg"
keywords: []
---

# അനാവശ്യ വിവാദങ്ങളുയർത്തി കെ.സുധാകരനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കും: കോൺഗ്രസ്‌ 

> **Lead Summary:** **ഇരിട്ടി: **പ്രസംഗത്തിനിടയിൽ സംഭവിച്ചുപോയ തെറ്റായ വാക്ക്പ്രയോഗം ഉയർത്തി കെ പി സി സി പ്രസിഡന്റ് കെ.സുധാകരനെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമം ചെറുക്കുമെന്ന് കോൺഗ്രസ്, യൂത്ത്‌കോൺഗ്രസ് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. നെഹ്‌റുവിന്റെ ഉയർന്ന ജനാധിപത്യ ബോധവും സഹിഷ്ണുതയും എല്ലാവരേയും ഉൾക്കൊള്ളാനുമുളള മനസും പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നതിനിടയിൽ സംഭവിച്ച തെറ്റായ വാക്ക് പ്രയോഗം ഉയർത്തിയാണ് ചിലർ വിവാദത്തിന് ശ്രമിക്കുന്നത്.

## Article Content

**ഇരിട്ടി: **പ്രസംഗത്തിനിടയിൽ സംഭവിച്ചുപോയ തെറ്റായ വാക്ക്പ്രയോഗം ഉയർത്തി കെ പി സി സി പ്രസിഡന്റ് കെ.സുധാകരനെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമം ചെറുക്കുമെന്ന് കോൺഗ്രസ്, യൂത്ത്‌കോൺഗ്രസ് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. നെഹ്‌റുവിന്റെ ഉയർന്ന ജനാധിപത്യ ബോധവും സഹിഷ്ണുതയും എല്ലാവരേയും ഉൾക്കൊള്ളാനുമുളള മനസും പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നതിനിടയിൽ സംഭവിച്ച തെറ്റായ വാക്ക് പ്രയോഗം ഉയർത്തിയാണ് ചിലർ വിവാദത്തിന് ശ്രമിക്കുന്നത്.

ജനാധിപത്യ വിശ്വാസികൾക്കും മതേതര വാദികൾക്കും ആശങ്കയുണ്ടാക്കിയ പ്രയോഗം അബന്ധത്തിൽ ഉണ്ടായതാണെന്നും അതിൽ ഖേദിക്കുന്നുവെന്നും സുധാകരനും കോൺഗ്രസിലെ ഉന്നത നേതാക്കളും പറഞ്ഞിട്ടും ചില മാധ്യമങ്ങൾ സുധാകരനെ അപമാനിക്കാൻ ശ്രമിക്കുകയാണ്. ഇതിനെ സംഘടനാ തലത്തിലും പൊതുജന പിൻതുണയോടെ പൊതു സമൂഹത്തിലും ചെറുക്കും.

പ്രസ്താവനയിൽ മുസ്ലിം ലീഗിനുണ്ടായ ആശങ്ക സ്വാഭാവികമാണ്. പൊതു പ്രവർത്തന രംഗത്തെ ദീർഘ കാല അനുഭവ സമ്പത്തുള്ള സുധാകരനെ ഇല്ലാതാക്കേണ്ടത് ചിലരുടെ ആവശ്യമാണെന്നും ഡി സി സി ജന.സെക്രട്ടറി സാജുയോമസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സജി ഇടിമണ്ണിക്കൽ, ബിനോജ് വയലിങ്കൽ, ബിൻസി ജിജോ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80648/ke-sudhakaran)