---
title: "കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും കളക്ടർ മാമൻ "
english_title: "Collector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80666/collector"
published_at: "2022-11-17T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375bdd8927cb_IMG-20221117-WA0019.jpg"
keywords: []
---

# കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും കളക്ടർ മാമൻ 

> **Lead Summary:** ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂർ ചൈൽഡ്ലൈൻ യൂണിസെഫിന്റെ സഹായത്തോടെ നടത്തുന്ന സ്പോർട്സ് ഫോർ ഡെവലപ്പ്മെന്റ് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ചന്ദ്രശേഖരൻ എസ് ഐ എ എസ് കണ്ണൂർ മുഴത്തടം യു പി സ്കൂളിൽ വെച്ച് നിർവഹിച്ചു.

## Article Content

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂർ ചൈൽഡ്ലൈൻ യൂണിസെഫിന്റെ സഹായത്തോടെ നടത്തുന്ന സ്പോർട്സ് ഫോർ ഡെവലപ്പ്മെന്റ് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ചന്ദ്രശേഖരൻ എസ് ഐ എ എസ് കണ്ണൂർ മുഴത്തടം യു പി സ്കൂളിൽ വെച്ച് നിർവഹിച്ചു.

ഗൗരി വിലാസം യുപി സ്കൂളിലെയും മുഴത്തടം യു പി സ്കൂളിലെയും 200 ഓളം കുട്ടികൾ പരിപാടിയുടെ ഭാഗമായി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ കുട്ടികൾക്കായി സ്പോർട്സ് കിറ്റും, ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്ത് കുട്ടികളെ മൊബൈൽ/ ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് കായിക വിനോദങ്ങളിലേക്ക് മനസ് തിരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

കുട്ടികൾ മൊബൈൽ ഫോൺ അടക്കമുള്ള മാധ്യമങ്ങൾ മാറ്റി വെച്ച് കായിക വിനോദങ്ങളിൽ ഏർപെടണമെന്ന് കളക്ടർ ഉദ്ഘാടന സന്ദേശം നൽകി. തുടർന്ന് സ്പോർട്സ് ഫോർ ഡെവലപ്പ്മെന്റ് ലോഗോ പ്രകാശനം ചെയ്തതിനോടൊപ്പം കുട്ടികൾക്കൊപ്പം ഷൂട്ട് ഔട്ട്‌ മത്സരത്തിൽ പങ്കെടുത്തതിന് ശേഷമാണ് കളക്ടർ മടങ്ങിയത്.

ചൈൽഡ്ലൈൻ ജില്ലാ കോർഡിനേറ്റർ അമൽജിത്ത് തോമസ്, എക്‌സൈസ് വിമുക്തി മിഷൻ കോർഡിനേറ്റർ സുജിത്ത് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ കൂത്തുപറമ്പ് യു പി, മാങ്ങാട്ടിടം യു പി, എടൂർ സെന്റ് മേരിസ് യു പി, എടൂർ സ്പെഷ്യൽ സ്കൂൾ, ഗവ: ഹൈസ്കൂൾ ആറളം faarm, കേളകം ഹൈ സ്കൂൾ, തലക്കാനി ഗവ. യുപി സ്കൂൾ, കുഞ്ഞിമംഗലം ഗവ ഹൈ സ്കൂൾ, പിലാത്തറ മേരി മാതാ ഇംഗ്ലീഷ് സ്കൂൾ, പയ്യന്നൂർ സെന്റ് മേരീസ്‌ ഹൈ സ്കൂൾ ഫോർ ഗേൾസ്, ഷെനായി സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ പയ്യന്നൂർ എന്നീ സ്കൂളുകൾ സ്പോർട്സ് ഫോർ ഡെവലപ്പമെന്റ് പരിപാടിയുടെ ഭാഗമാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80666/collector)