---
title: "വീണ്ടും വരാനൊരുങ്ങി 'മുകുന്ദനുണ്ണി'"
english_title: "'Mukundanunni' is about to come again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80690/mukundanunni-is-about-to-come-again"
published_at: "2022-11-17T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375d8d451580_IMG-20221117-WA0042.jpg"
keywords: []
---

# വീണ്ടും വരാനൊരുങ്ങി 'മുകുന്ദനുണ്ണി'

> **Lead Summary:**  തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്. വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ പ്രകടനമാണ് ഈ ചിത്രത്തിൽ. തീർത്തും നെഗറ്റീവ് റോളിൽ 'സൈക്കോ വക്കീൽ' വേഷത്തിൽ വിനീത് എത്തുന്ന ചിത്രം കഥാപാത്രത്തിന്റെ പ്രത്യേകതകൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

## Article Content

 തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്. വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ പ്രകടനമാണ് ഈ ചിത്രത്തിൽ. തീർത്തും നെഗറ്റീവ് റോളിൽ 'സൈക്കോ വക്കീൽ' വേഷത്തിൽ വിനീത് എത്തുന്ന ചിത്രം കഥാപാത്രത്തിന്റെ പ്രത്യേകതകൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആണ് 'മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്' സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ പ്രേക്ഷകർ ഏറ്റെടുത്ത സിനിമ വൻ വിജയത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിനീത് ശ്രീനിവാസനോടൊപ്പം സുരാജ് വെഞ്ഞാറന്മൂട്, സുധീഷ് കോപ്പ, ജഗദീഷ്, തൻവി റാം തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിക്കുന്നു. വലിയ പ്രമോഷൻ ഗിമ്മിക്കുകൾ ഇല്ലാതെ എത്തിയ ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചതോടെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. 2024ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80690/mukundanunni-is-about-to-come-again)