---
title: "എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കും: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍"
english_title: "Devaswom Minister K Radhakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80692/devaswom-minister-k-radhakrishnan"
published_at: "2022-11-17T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375d9a40966f_IMG-20221117-WA0050.jpg"
keywords: []
---

# എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കും: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

> **Lead Summary:** **ശബരിമല: **സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് നിര്‍ദ്ദേശം ഉണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്രിൻ്റ് ചെയ്ത പുസ്തകം കൊടുത്തതാണ് അതിൽ കുറെ അധികം തെറ്റുകള്‍ ഉണ്ട്. എല്ലാം തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ആഭ്യന്തര വകുപ്പ് പോലീസുകാര്‍ക്ക് നൽകിയ നിര്‍ദ്ദേശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

## Article Content

**ശബരിമല: **സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് നിര്‍ദ്ദേശം ഉണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്രിൻ്റ് ചെയ്ത പുസ്തകം കൊടുത്തതാണ് അതിൽ കുറെ അധികം തെറ്റുകള്‍ ഉണ്ട്. എല്ലാം തിരുത്തി പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ആഭ്യന്തര വകുപ്പ് പോലീസുകാര്‍ക്ക് നൽകിയ നിര്‍ദ്ദേശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാൽ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80692/devaswom-minister-k-radhakrishnan)