---
title: "എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ ഗ്രാമീൺ ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "Education Loan Holders Association marched to Grameen Bank office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80696/education-loan-holders-association-marched-to-grameen-bank-office"
published_at: "2022-11-17T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375deadc2703_IMG-20221117-WA0037.jpg"
keywords: []
---

# എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ ഗ്രാമീൺ ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കൽപ്പറ്റ: ** വിദ്യാഭ്യാസ വായ്പകളിൽ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. വിദ്യാഭ്യാസ വായ്പകളിൽ തുടരുന്ന നടപടികൾ പരിഹരിക്കുന്നതിന് കഴിഞ്ഞ 28-ന് മാനന്തവാടിയിൽ അദാലത്ത് സംഘടിപ്പിച്ചിരുന്നു.

## Article Content

**കൽപ്പറ്റ: ** വിദ്യാഭ്യാസ വായ്പകളിൽ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. വിദ്യാഭ്യാസ വായ്പകളിൽ തുടരുന്ന നടപടികൾ പരിഹരിക്കുന്നതിന് കഴിഞ്ഞ 28-ന് മാനന്തവാടിയിൽ അദാലത്ത് സംഘടിപ്പിച്ചിരുന്നു.

ഈ അദാലത്ത് അട്ടിമറിക്കുകയായിരുന്നുവെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. അദാലത്തിലും മറ്റും എടുക്കുന്ന തീരുമാനങ്ങളും സർക്കാർ നിർദ്ദേശങ്ങളും ബാങ്കുകൾ നടപ്പാക്കുന്നില്ലന്നും ആരോപിച്ചായിരുന്നു മാർച്ച്. തുടർന്ന് കൽപ്പറ്റയിലെ ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ മുൻ എം.എൽ എ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.ഡി.മാത്യു അധ്യക്ഷത വഹിച്ചു. ടി. പ്രഭാകരൻ, പി.സി.ഫ്രാൻസിസ്, ജോസ് കടുപ്പിൽ , പി. അപ്പച്ചൻ, ചന്ദ്രൻ ഇടിക്കര, ഇബ്രാഹിം കണിയാമ്പറ്റ , ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80696/education-loan-holders-association-marched-to-grameen-bank-office)