---
title: "തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം 'വൈറ്റ് ഓൾട്ടോ'യുമായി സംവിധായകൻ"
english_title: "Director with 'White Alto' after engagement on Monday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80702/director-with-white-alto-after-engagement-on-monday"
published_at: "2022-11-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e10dc2ac6_IMG-20221117-WA0055.jpg"
keywords: []
---

# തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം 'വൈറ്റ് ഓൾട്ടോ'യുമായി സംവിധായകൻ

> **Lead Summary:** തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രം '1744 വൈറ്റ് ഓൾട്ടോ' വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. കോവിഡ് നിയന്ത്രണമുള്ള സമയത്ത് ഒടിടി റിലീസ് ആയി എത്തിയ ചിത്രമായിരുന്നു 'തിങ്കളാഴ്ച നിശ്ചയം'. എന്നാൽ എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച സിനിമയായിരുന്നു ഇത്. അതുവരെയുണ്ടായിരുന്ന എല്ലാ സിനിമ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ സിനിമ ഒടിടി സൂപ്പർഹിറ്റ് ആയിരുന്നു. അതുകൊണ്ടുതന്നെ സെന്ന ഹെഗ്‌ഡെ എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമ എന്ന രീതിയിൽ സിനിമാലോകം ആകാംക്ഷയോടെയാണ് '1744 വൈറ്റ് ഓൾട്ടോ' കാത്തിരിക്കുന്നത്.

## Article Content

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രം '1744 വൈറ്റ് ഓൾട്ടോ' വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. കോവിഡ് നിയന്ത്രണമുള്ള സമയത്ത് ഒടിടി റിലീസ് ആയി എത്തിയ ചിത്രമായിരുന്നു 'തിങ്കളാഴ്ച നിശ്ചയം'. എന്നാൽ എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച സിനിമയായിരുന്നു ഇത്. അതുവരെയുണ്ടായിരുന്ന എല്ലാ സിനിമ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ സിനിമ ഒടിടി സൂപ്പർഹിറ്റ് ആയിരുന്നു. അതുകൊണ്ടുതന്നെ സെന്ന ഹെഗ്‌ഡെ എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമ എന്ന രീതിയിൽ സിനിമാലോകം ആകാംക്ഷയോടെയാണ് '1744 വൈറ്റ് ഓൾട്ടോ' കാത്തിരിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും റാപ്പ് ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. കോമഡി ക്രൈം ഡ്രാമ ​ഗണത്തിൽപ്പെടുന്ന ചിത്രം കൂടിയാണ് '1744 വൈറ്റ് ഓൾട്ടോ'. ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്നു. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80702/director-with-white-alto-after-engagement-on-monday)