---
title: "ഏഴിമല നാവിക അക്കാദമി: പാസിങ് ഔട്ട് പരേഡ് 26-ന് "
english_title: "Eghimala Naval Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80712/eghimala-naval-academy"
published_at: "2022-11-17T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e940e40a9_Picsart_22-11-17_13-26-34-669.jpg"
keywords: []
---

# ഏഴിമല നാവിക അക്കാദമി: പാസിങ് ഔട്ട് പരേഡ് 26-ന് 

> **Lead Summary:** **കണ്ണൂർ: **ഏഴിമല നാവിക അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നവംബർ 26-ന് നടക്കും. നാവിക അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ 258 കാഡറ്റുകൾ പങ്കെടുക്കും. എ.എസ്.ടി.ഇ. കമഡോർ കമാൻഡന്റ് എയർ മാർഷൽ ബി.ആർ. കൃഷ്ണ പാസിങ് ഔട്ട് ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കും. പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നവരിൽ 37 പേർ വനിതാ കാഡറ്റുകളാണ്.

## Article Content

**കണ്ണൂർ: **ഏഴിമല നാവിക അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നവംബർ 26-ന് നടക്കും. നാവിക അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ 258 കാഡറ്റുകൾ പങ്കെടുക്കും. എ.എസ്.ടി.ഇ. കമഡോർ കമാൻഡന്റ് എയർ മാർഷൽ ബി.ആർ. കൃഷ്ണ പാസിങ് ഔട്ട് ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കും. പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നവരിൽ 37 പേർ വനിതാ കാഡറ്റുകളാണ്.

ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്‌കർ, മൗറീഷ്യസ്, മ്യാൻമാർ, സീഷെൽസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള 16 പേരും പരേഡിൽ പങ്കെടുക്കും. 103-മത് ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സ്, 36-മത് നേവൽ ഓറിയന്റേഷൻ കോഴ്‌സ് എന്നിവയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരാണ് പാസിങ് ഔട്ടിൽ പങ്കെടുക്കുന്നത്. നാവികസേനയും നേവി വെൽഫെയർ ആൻഡ് വെൽനസ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന തിങ് ക്യു - നേവി ക്വിസിന്റെ ഫൈനലിന്റെ ഭാഗമായ 16 ടീമുകൾ പാസിങ് ഔട്ട് വീക്ഷിക്കും. പാസിങ് ഔട്ട് പരേഡിന് മുന്നോടിയായുള്ള ഔട്ട് ഡോർ ട്രെയിനിങ് നവംബർ 24-ന് നടക്കുമെന്ന് നാവിക അക്കാദമി ട്രെയിനിങ് പ്രിൻസിപ്പൽ ഡയറക്ടർ കമഡോർ അമിതാഭ് മുഖർജി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80712/eghimala-naval-academy)