---
title: "ഇരിട്ടി കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു "
english_title: "A protest meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80714/a-protest-meeting-was-organized"
published_at: "2022-11-17T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375ea6218ad9_Picsart_22-11-17_13-31-21-465.jpg"
keywords: []
---

# ഇരിട്ടി കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിട്ടി: **ആഫ്രിക്കന്‍ പന്നിപ്പനിയുടെ പശ്ചാത്തലത്തിലും കൊള്ളലാഭത്തിനായി പന്നിക്കച്ചവടക്കാര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും പന്നികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെതിരെ പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിട്ടി കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു ആഫ്രിക്കന്‍ പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ മൂന്നുമാസത്തേക്ക് അന്യസംസ്ഥാനത്തുനിന്ന് പന്നിയും പന്നിയിറച്ചിയും പന്നിവളവും ഇറക്കുമതി അടുത്ത ജനുവരി 15 വരെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.

## Article Content

**ഇരിട്ടി: **ആഫ്രിക്കന്‍ പന്നിപ്പനിയുടെ പശ്ചാത്തലത്തിലും കൊള്ളലാഭത്തിനായി പന്നിക്കച്ചവടക്കാര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും പന്നികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെതിരെ പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിട്ടി കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു ആഫ്രിക്കന്‍ പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ മൂന്നുമാസത്തേക്ക് അന്യസംസ്ഥാനത്തുനിന്ന് പന്നിയും പന്നിയിറച്ചിയും പന്നിവളവും ഇറക്കുമതി അടുത്ത ജനുവരി 15 വരെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.

സര്‍ക്കാര്‍ വളരെ ജാഗ്രതയോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചെക്ക് പോസ്റ്റുകളില്‍ കൂടി അന്യസംസ്ഥാനത്തുനിന്നുള്ള പന്നി നിര്‍ബാധം ഒഴുകുകയാണ് രോഗം പിടിച്ച പന്നിയെ ചെറിയ വിലയ്ക്ക് കിട്ടുന്നു എന്നുള്ളത് കൊണ്ട് പന്നി കച്ചവടക്കാര്‍ കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടി അന്യസംസ്ഥാനത്തുനിന്ന് വന്‍തോതില്‍ പന്നിയിറക്കുന്നത് നമ്മുടെ നാട്ടിലുള്ള ഫീസര്‍ കച്ചവടക്കാര്‍ കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടി നാട്ടിലുള്ള പന്നിയെ അന്യസംസ്ഥാന പന്നിനെയാണ് വാങ്ങുന്നത്. അപൂര്‍വ്വം ചില ഉദ്യോഗസ്ഥന്മാരുടെ പിന്തുണയും പന്നി കൃഷിയും പന്നി സമ്പത്തും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റു ചിലരുടെയും സഹായം ഇവര്‍ക്ക് ലഭ്യമാകുന്നുണ്ട്.

ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനും പന്നി ഇറക്കുമതി തടയുന്നതിനും വേണ്ടി പന്നി കൃഷിക്കാരുടെ പ്രതിഷേധ സംഗമം കിളിയന്തറ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് സമീപം നടത്തി. ജില്ലാ പ്രസിഡണ്ട് ജോസ് മാത്യു അധ്യക്ഷവഹിച്ചു. പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് ടി എം ജോഷി ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ സി കെ സജിത ,ജില്ലാ കമ്മിറ്റി മെമ്പര്‍ സിബി വാണിശ്ശേരി ,സനില്‍ സേവ്യര്‍, സനില്‍ സെബാസ്റ്റ്യന്‍, ബിനോയ് മാന്തോട്ടം, വിനോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80714/a-protest-meeting-was-organized)