---
title: "സബ്ജില്ലാ കായികമേള അത് ലറ്റിക്സ് ഇനങ്ങളിൽ  നൽകിവന്ന പരിശീലന ക്യാമ്പിന് സമാപനമായി "
english_title: "The sub-district sports fair concluded the training camp it gave in latex events"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80749/the-sub-district-sports-fair-concluded-the-training-camp-it-gave-in-latex-events"
published_at: "2022-11-17T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6376107183e48_Picsart_22-11-17_16-13-34-065.jpg"
keywords: []
---

# സബ്ജില്ലാ കായികമേള അത് ലറ്റിക്സ് ഇനങ്ങളിൽ  നൽകിവന്ന പരിശീലന ക്യാമ്പിന് സമാപനമായി 

> **Lead Summary:** **തളിപ്പറമ്പ**: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ സബ്ജില്ലാ കായികമേള അത് ലറ്റിക്സ് ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾക്ക് മൂന്നു ദിവസങ്ങളായി നൽകിവന്ന പരിശീലന ക്യാമ്പിന് സമാപനമായി. സമാപന ചടങ്ങ് ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ സബ്ജില്ലാ കായികമേള അത് ലറ്റിക്സ് ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾക്ക് മൂന്നു ദിവസങ്ങളായി നൽകിവന്ന പരിശീലന ക്യാമ്പിന് സമാപനമായി. സമാപന ചടങ്ങ് ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

   കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലായിരുന്നു പരിശീലനം. കണ്ണൂർ സ്പോർട്സ് ഡിവിഷൻ കോച്ച് സന്തോഷ് മനാട്ട്, തളിപ്പറമ്പ് മണ്ഡലം സ്പോർട്സ് കൺവീനർ പി നാരായണൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം കുട്ടികൾ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80749/the-sub-district-sports-fair-concluded-the-training-camp-it-gave-in-latex-events)