---
title: "ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ സംഘടിപ്പിച്ചു"
english_title: "A penalty shoot out was organized at Global India Public School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80754/a-penalty-shoot-out-was-organized-at-global-india-public-school"
published_at: "2022-11-17T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637617b77bdbd_Picsart_22-11-17_16-39-59-847.jpg"
keywords: []
---

# ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ സംഘടിപ്പിച്ചു

> **Lead Summary:** **വിളക്കോട്**: ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനു ഐഖ്യധാർട്യം പ്രകടിപ്പിച്ചു കൊണ്ടും ലഹരി മരുന്നിനെതിരെ 'നോ ടു ഡ്രഗ് 'പ്രചാരണത്തിന്റെയും ഭാഗമായും ഫുട്ബോൾ ഷൂട്ട്‌ ഔട്ട്‌ സംഘടിപ്പിച്ചു. ഷൂട്ട്‌ ഔട്ട്‌ പരിപാടി ഗോൾ അടിച്ചു കൊണ്ട് പ്രിൻസിപ്പാൾ ഷാജി ആലുങ്കൽ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**വിളക്കോട്**: ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനു ഐഖ്യധാർട്യം പ്രകടിപ്പിച്ചു കൊണ്ടും ലഹരി മരുന്നിനെതിരെ 'നോ ടു ഡ്രഗ് 'പ്രചാരണത്തിന്റെയും ഭാഗമായും ഫുട്ബോൾ ഷൂട്ട്‌ ഔട്ട്‌ സംഘടിപ്പിച്ചു. ഷൂട്ട്‌ ഔട്ട്‌ പരിപാടി ഗോൾ അടിച്ചു കൊണ്ട് പ്രിൻസിപ്പാൾ ഷാജി ആലുങ്കൽ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

സ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, ഓഫീസ് ജീവനക്കാർ, ആയമാർ, ഡ്രൈവർമാർ തുടങ്ങിയ എല്ലാവരും കൂടി 430 ഗോൾ അടിച്ചു. കേരളത്തിലെ ഓരോ മുക്കിലും മൂലയിലും കണ്ടുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ലോകകപ്പിന്റെ ആവേശം കൊണ്ട് പോരാടാൻ പ്രിൻസിപ്പൽ ആഹ്വാനം ചെയ്തു.

വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളുടെ വേഷം ധരിച്ചു പാതകയും പിടിച്ചുകൊണ്ട് അവരുടെ ലോകകപ്പ് ടീമിനോടുള്ള പിന്തുണയും നൽകി. പരിപാടിക്ക് അധ്യാപകരായ രാജേഷ് സി, അനൂപ് ഫിലിപ്പ്, അബിൻ വർഗീസ്, സമീറ എം, തൃഷ്ണരാജ്, ബിന്ദു പി വി, ദിവ്യ ബാബു, ഫസീല, ഡോളി ജോസ്, മൻസൂറ എ കെ, പ്രമീത തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80754/a-penalty-shoot-out-was-organized-at-global-india-public-school)