---
title: "കണിച്ചാറിലും കോളയാടുമുണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവർക്കും നാശനഷ്ടം ഉണ്ടായവർക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എം വി ജയരാജൻ"
english_title: "M. V jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80768/m-v-jayarajan"
published_at: "2022-11-17T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637628468acf2_Picsart_22-11-17_17-46-44-677.jpg"
keywords: []
---

# കണിച്ചാറിലും കോളയാടുമുണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവർക്കും നാശനഷ്ടം ഉണ്ടായവർക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എം വി ജയരാജൻ

> **Lead Summary:** **കാണിച്ചാർ**: കണിച്ചാറിലും കോളയാടുമുണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവർക്കും നാശനഷ്ടം ഉണ്ടായവർക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എൽഡിഎഫ് കണിച്ചാർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കാണിച്ചാർ**: കണിച്ചാറിലും കോളയാടുമുണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവർക്കും നാശനഷ്ടം ഉണ്ടായവർക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എൽഡിഎഫ് കണിച്ചാർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആഗസ്റ്റിൽ കോളയാട് കാണിച്ചാർ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കളക്ടറേറ്റ് മാർച്ച് നടത്തിയത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കണിച്ചാർ ഗ്രാമപഞ്ചായത്തിലെ നെടുംപുറച്ചാൽ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്കേരി മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നാളുകൾക്ക് ജീവൻ നഷ്ടമായത്.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻറ് ജോയ് കൊന്നക്കൽ, സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി എ പ്രദീപൻ , ഷാന്റി തോമസ്, തോമസ് വടശ്ശേരി, രമ്യ അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80768/m-v-jayarajan)