---
title: "രാജ്യത്ത് ഇന്നലെ 24,354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു."
english_title: "Covid 19 update india oct 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/808/covid-19-update-india-oct-2"
published_at: "2021-10-02T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61581fdc8cbf2_images - 2021-10-01T182822.124.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 24,354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

> **Lead Summary:** ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 24,354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 8.9 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ 234 പേരാണ് മരിച്ചത്.രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 2,73,889 ആണ്. 197 ദിവസത്തെ കുറഞ്ഞ രോഗികളുടെ എണ്ണമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

## Article Content

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 24,354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 8.9 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ 234 പേരാണ് മരിച്ചത്.രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 2,73,889 ആണ്. 197 ദിവസത്തെ കുറഞ്ഞ രോഗികളുടെ എണ്ണമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പുതുതായി 234 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് മരണം 4,48,573 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇന്നലെ 13,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95 പേര്‍ സംസ്ഥാനത്ത് വൈറസ് ബാധിച്ച്‌ മരിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/808/covid-19-update-india-oct-2)