---
title: "ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇരിട്ടിയിൽ"
english_title: "District conference in session photographers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80814/district-conference-in-session-photographers"
published_at: "2022-11-18T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6376cc7fefe14_FB_IMG_1668729829020.jpg"
keywords: []
---

# ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇരിട്ടിയിൽ

> **Lead Summary:**  **ഇരിട്ടി**: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തി എട്ടാമത് ജില്ലാ സമ്മേളനം 21, 22 ,23 തിയ്യതികളിൽ ഇരിട്ടിയിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 21 ന് വൈകുന്നേരം 4.30 ന് ജില്ലാ പ്രസിഡൻ്റ് രാജേഷ് കരേള പതാക ഉയർത്തും. 22 ന് രാവിലെ 9.30ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോട്ടോ പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യും.

## Article Content

 **ഇരിട്ടി**: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തി എട്ടാമത് ജില്ലാ സമ്മേളനം 21, 22 ,23 തിയ്യതികളിൽ ഇരിട്ടിയിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 21 ന് വൈകുന്നേരം 4.30 ന് ജില്ലാ പ്രസിഡൻ്റ് രാജേഷ് കരേള പതാക ഉയർത്തും. 22 ന് രാവിലെ 9.30ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോട്ടോ പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യും.

ട്രേഡ് ഫെയർ ഉദ്ഘാടനം ഡി വൈ എസ് പി സജേഷ് വാഴാളപ്പിലും, സപ്ലിമെൻ്റ് പ്രകാശനം നഗരസഭാ അധ്യക്ഷ കെ.ശ്രീലതയും നിർവ്വഹിക്കും. തുടർന്ന് എ കെ പി എ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, വൈകുന്നേരം 3 ന് പ്രകടനവും തുടർന്ന് നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും നടക്കും. ഡോ.വി. ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽ എ അവാർഡ് വിതരണം ചെയ്യും. സിനിമാ നടൻ സന്തോഷ് കീഴാറ്റുർ വിശിഷ്ടാതിഥി ആയിരിക്കും. 23 ന് പ്രതിനിധി സമ്മേളനം എ കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും. 7 മേഖലയിൽ നിന്നായി 190 പ്രതിനിധികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുമെന്നും 22 ന് അസോസിയേഷന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും ജില്ലാ പ്രസിഡൻ്റ് രാജേഷ് കരേള, സെക്രട്ടറി എസ്.ഷിബുരാജ്, സംഘാടക സമിതി ഭാരവാഹികളായ വിവേക് നമ്പ്യാർ, ജോയ് പടിയൂർ, സുരേഷ് എം നാരായണൻ, സുനിൽ വടക്കുമ്പാട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80814/district-conference-in-session-photographers)