---
title: "പ്രിയ വർഗീസിനെതിരായ വിധിയിൽ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല: അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്‌ "
english_title: "Priyavargheese"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80831/priyavargheese"
published_at: "2022-11-18T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377090d9c27a_images_(8).jpeg"
keywords: []
---

# പ്രിയ വർഗീസിനെതിരായ വിധിയിൽ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല: അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്‌ 

> **Lead Summary:** **കണ്ണൂർ: **പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിൽ കണ്ണൂ‍ര്‍ സര്‍വകലാശാല അപ്പീൽ നൽകില്ല. വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരും. തുടർ നടപടിയെ കുറിച്ച് ആലോചിക്കാനാണ് യോഗം.വിഷയം സംബഡിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസും തീരുമാനിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിൽ കണ്ണൂ‍ര്‍ സര്‍വകലാശാല അപ്പീൽ നൽകില്ല. വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരും. തുടർ നടപടിയെ കുറിച്ച് ആലോചിക്കാനാണ് യോഗം.വിഷയം സംബഡിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസും തീരുമാനിച്ചിട്ടുണ്ട്.

പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന വിധി ഇന്നലെയാണ് വന്നത്. ഇതുവരെ പ്രിയ വര്‍ഗീസിനെ അനുകൂലിച്ചിരുന്ന സര്‍വകലാശാലയുടെ നിലപാട് ഇനി പ്രാധാന്യം ഉള്ളതാണ്. കോടതി വിധി മാനിക്കുന്നുവെന്നും ഈ വിഷയത്തിൽ ഇടപെടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല ആണ് തുടര്‍ നടപടി എടുക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആ‍ര്‍ ബിന്ദു ഇന്നലെ പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80831/priyavargheese)