---
title: "ദൈവത്തിൻ്റെ കൈ സ്വർണ്ണം കൊണ്ട് നിർമ്മിച്ചു: മറഡോണ സ്വർണ്ണ ശിൽപ്പം ഖത്തറിലെത്തിക്കാനൊരുങ്ങി ബോചെ"
english_title: "Maradona gold sculpture"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80833/maradona-gold-sculpture"
published_at: "2022-11-18T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63770efc56ea3_IMG-20221118-WA0005.jpg"
keywords: []
---

# ദൈവത്തിൻ്റെ കൈ സ്വർണ്ണം കൊണ്ട് നിർമ്മിച്ചു: മറഡോണ സ്വർണ്ണ ശിൽപ്പം ഖത്തറിലെത്തിക്കാനൊരുങ്ങി ബോചെ

> **Lead Summary:** **തൃശൂർ** : ഫുട്ബോൾ ഇതിഹാസം മറഡോണ ജീവിച്ചിരുന്നപ്പോൾ തന്നോടറിയിച്ച അഭിലാഷം യാഥാർത്ഥ്യമാക്കി ബോചെ. മറഡോണയെ ലോക പ്രശസ്തനാക്കിയ ദൈവത്തിൻ്റെ കൈ എന്നറിയപ്പെടുന്ന ഗോളിൻ്റെ പൂർണ്ണകായ സ്വർണ്ണശിൽപ്പമാണ് ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വ്യാപാരിയായ ബോബി ചെമ്മണ്ണൂർ നിർമ്മിച്ചിട്ടുള്ളത്. മുമ്പ് സ്വർണ്ണ ഫുട്ബോൾ സമ്മാനിച്ചപ്പോഴാണ് മറഡോണയെ ഫുട്ബോൾ ഇതിഹാസാക്കി മാറ്റിയ ദൈവത്തിൻ്റെ കൈ എന്ന ഗോൾ സ്വർണ്ണത്തിൽ 'നിർമ്മിച്ചു നൽകുമോ എന്ന ആഗ്രഹം അദ്ദേഹം ഏറ്റവും അടുത്ത സുഹൃത്തായ ബോച്ചെക്ക് മുന്നിൽ അവതരിപ്പിച്ചത്.

## Article Content

**തൃശൂർ** : ഫുട്ബോൾ ഇതിഹാസം മറഡോണ ജീവിച്ചിരുന്നപ്പോൾ തന്നോടറിയിച്ച അഭിലാഷം യാഥാർത്ഥ്യമാക്കി ബോചെ. മറഡോണയെ ലോക പ്രശസ്തനാക്കിയ ദൈവത്തിൻ്റെ കൈ എന്നറിയപ്പെടുന്ന ഗോളിൻ്റെ പൂർണ്ണകായ സ്വർണ്ണശിൽപ്പമാണ് ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വ്യാപാരിയായ ബോബി ചെമ്മണ്ണൂർ നിർമ്മിച്ചിട്ടുള്ളത്. മുമ്പ് സ്വർണ്ണ ഫുട്ബോൾ സമ്മാനിച്ചപ്പോഴാണ് മറഡോണയെ ഫുട്ബോൾ ഇതിഹാസാക്കി മാറ്റിയ ദൈവത്തിൻ്റെ കൈ എന്ന ഗോൾ സ്വർണ്ണത്തിൽ 'നിർമ്മിച്ചു നൽകുമോ എന്ന ആഗ്രഹം അദ്ദേഹം ഏറ്റവും അടുത്ത സുഹൃത്തായ ബോച്ചെക്ക് മുന്നിൽ അവതരിപ്പിച്ചത്.

അകാലത്തിലുള്ള മറഡോണയുടെ മരണത്തിന് ശേഷം ഖത്തർ ലോകകപ്പിന് മുന്നോടിയായാണ് ബോചെ ഇത് സഫലമാക്കിയത്. നിരവധി സാമൂഹ്യ - സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ബോബി ചെമ്മണ്ണൂർ മറഡോണയുടെ കടുത്ത ആരാധകനും ഉറ്റ സുഹൃത്തുമാണ്. ലോകകപ്പ് ഫുട്ബോൾ വേദിയിൽ പ്രദർശിപ്പിച്ച ശേഷം ഖത്തർ മ്യുസിയത്തിലേക്ക് സ്വർണ്ണ ശിൽപ്പം കൈമാറും. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെയും മറഡോണ ആരാധകരുടെയും പ്രത്യേകിച്ച് അർജൻ്റീന ആരാധകരുടെയും ഏറ്റവും വലിയ ആഘോഷമാക്കി വിവിധ സംസ്ഥാനങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ റോഡ് ഷോ നടത്തി മൂംബൈയിൽ നിന്ന് വിമാന മാർഗ്ഗം ഖത്തർ ലോകകപ്പ് വേദിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബോചെ എന്ന് ജനങ്ങൾ വിളിക്കുന്ന ബോബി ചെമ്മണ്ണൂർ പറഞ്ഞു. 812 കിലോമീറ്റർ ഓടി യൂണിക് വേൾഡ് റെക്കോർഡും ഗിന്നസ് റെക്കോർഡ് വേൾഡ് പീസ് സ്വന്തമാക്കിയ ബോചെയുടെ സ്വർണ്ണ ശിൽപ്പവും ഇതിനൊപ്പം നിർമ്മിച്ചിട്ടുണ്ട്. അടുത്ത തലമുറ ലഹരിക്കടിപ്പെടരുതെന്നും ലഹരിക്കെതിരെ വലിയ ക്യാമ്പയിന് നേതൃത്വം വഹിക്കാൻ താൽപ്പര്യമുണ്ടന്നും അടുത്ത സുഹൃത്തായ തന്നോട് മറഡോണ പല തവണ പറഞ്ഞിരുന്നതായി ബോചെ പറഞ്ഞു. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ അതിന് തുടക്കം കുറിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വലിയ സ്വപ്നം ബോബി ആൻ്റ് മറഡോണ ചാരിറ്റബിൾ ട്രസ്റ്റ് ഇപ്പോൾ യാഥാർത്ഥ്യമാക്കുകയാണ്.-ബോബി ചെമ്മണ്ണൂർ പറഞ്ഞു. യുവതലമുറയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശമുയർത്തിയാണ് രണ്ട് ശിൽപ്പങ്ങളും പ്രദർശിപ്പിച്ചുള്ള പ്രയാണം നടത്തുക. ലോക കപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്ന 21-ന് തുറന്ന വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കും. സ്കൂളുകൾ ,കേളേജുകൾ, ക്ലബ്ബുകൾ, ഫാൻസ് അസോസിയേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മറഡോണയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പത്ത് കോടി ഗോളടിക്കും. അടുത്ത ലോകകപ്പിന് ഇന്ത്യൻ യുവതലമുറയെ പ്രാപ്തരാക്കുക എന്ന വലിയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇതിനായി ബോചെയുടെ നേതൃത്വത്തിൽ രാജ്യത്ത് അർജൻ്റീന ഫുട്ബോൾ അക്കാദമി ആരംഭിക്കാനുള്ള പ്രാഥമിക നടപടിയായിക്കഴിഞ്ഞു.

മറഡോണയുടെയും ബോചെയുടെയും സ്വർണ്ണ ശിൽപ്പങ്ങളുമായുള്ള പ്രയാണത്തിൽ കുറച്ച് ദൂരം കൂടെ ഓടി റീൽസ് തയ്യാറാക്കി ബോചെ ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യുന്നവർക്കും സെൽഫിയെടുത്തു പോസ്റ്റ് ചെയ്യുന്നവർക്കും ഷെയർ ചെയ്യുന്നവർക്കും വലിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ജേഴ്സിയും സ്വർണ്ണ ഫുട്ബാളും മുതൽ ഖത്തറിലേക്കുള്ള വിമാന ടിക്കറ്റും ലോകകപ്പ് പ്രവേശന ടിക്കറ്റും വരെയാണ് സമ്മാനമായി നൽകുക. എന്തായാലും ലോകത്ത് ഖത്തർ കഴിഞ്ഞാൽ ഈ ലോക കപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ ലോക കപ്പ് ആഘോഷം ഇന്ത്യയിലൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മറഡോണയുടെ ആരാധകരും ബോചെയും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80833/maradona-gold-sculpture)