---
title: "ലയണ്‍സ് ഇരിട്ടി മഹോത്സവം അഖിലേന്ത്യാ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്തു"
english_title: "Lions Irtti Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80837/lions-irtti-festival"
published_at: "2022-11-18T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637711a05cf83_FB_IMG_1668747568130.jpg"
keywords: []
---

# ലയണ്‍സ് ഇരിട്ടി മഹോത്സവം അഖിലേന്ത്യാ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്തു

> **Lead Summary:**  **ഇരിട്ടി**: ലയണ്‍സ് ക്ലബ്ബ് ലയണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുന്നാട് കുന്നിന്കീഴെ പ്രത്യേകം തയ്യാറാക്കിയ മൈതാനിയില്‍ നടക്കുന്ന ലയണ്‍സ് ഇരിട്ടി മഹോത്സവം അഖിലേന്ത്യാ പ്രദര്‍ശനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സ്‌കറിയ അധ്യക്ഷത വഹിച്ചു .

## Article Content

 **ഇരിട്ടി**: ലയണ്‍സ് ക്ലബ്ബ് ലയണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുന്നാട് കുന്നിന്കീഴെ പ്രത്യേകം തയ്യാറാക്കിയ മൈതാനിയില്‍ നടക്കുന്ന ലയണ്‍സ് ഇരിട്ടി മഹോത്സവം അഖിലേന്ത്യാ പ്രദര്‍ശനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സ്‌കറിയ അധ്യക്ഷത വഹിച്ചു .

ആദ്യ ടിക്കറ്റ് വില്പന ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലതയും, വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും, അമ്യൂസ്‌മെന്റ് പാര്‍ക്ക് മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്തും, ഫുഡ്‌കോര്‍ട്ട് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി. സുധീറും നിർവഹിച്ചു. റവ. ഫാ. ഡോ. പീറ്റർ ഈരോത്ത്, വിവിധ പഞ്ചായത്ത് പ്രസിഡണ്ട്മാരായ കെ.പി. രാജേഷ്, കുര്യാച്ചൻ പൈമ്പിള്ളിക്കുന്നേൽ, ടി. ബിന്ദു, പി. രജനി, വാർഡ് കൗൺസിലർമാരായ ടി.വി. ശ്രീജ, കെ. സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സത്യൻ കൊമ്മേരി, തോമസ് വർഗ്ഗീസ്, കെ.ടി. ജോസ്, ഇബ്രാഹിം മുണ്ടേരി, അജയൻ പായം, എം.സി. യൂനുസ്, ഇരിട്ടി പ്രസ് ഫോറം പ്രസിഡന്റ് സദാനന്ദൻ കുയിലൂർ , സംഘാടക സമിതി ചെയര്‍മാന്‍ ഒ.വിജേഷ്, ജനറല്‍ കണ്‍വീനര്‍ കെ.സുരേഷ് ബാബു, പിആര്‍ഒ ഡോ.ജി. ശിവരാമകൃഷ്ണന്‍, വി.പി. സതീശന്‍, സുരേഷ് മിലന്‍ എന്നിവർ സംസാരിച്ചു. 17 മുതല്‍ ഡിസംബര്‍ 12 വരെയാണ് പ്രദര്‍ശനം.

ഫ്‌ളവര്‍ഷോ, കടല്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അലങ്കാര മത്സ്യ പ്രദര്‍ശനം, റോബോട്ടിക് ആനിമല്‍സ്, ഗോസ്റ്റ് ഹൗസ്, ഇന്റര്‍ നാഷണള്‍ ആനിമല്‍ ആന്റ് പെറ്റ് ഷോ, ഹൈടെക് അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിപണന സ്റ്റാളുകള്‍, മോട്ടോര്‍ എക്‌സ്‌പോ, കേരളത്തിലെ വിവിധ നഴ്‌സറി ഉടമകളുടെ സ്റ്റാളുകള്‍, ഫുഡ് കാര്‍ണിവല്‍, എല്ലാ ദിവസവും പ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും മത്സര പരിപാടികള്‍, എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശന സമയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80837/lions-irtti-festival)