---
title: "കണ്ണൂർ വി.സി.യുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്"
english_title: "Youth Congress march to the residence of Kannur V.c"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80856/youth-congress-march-to-the-residence-of-kannur-vc"
published_at: "2022-11-18T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63772f89964f3_Picsart_22-11-18_12-08-34-703.jpg"
keywords: []
---

# കണ്ണൂർ വി.സി.യുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

> **Lead Summary:** **കണ്ണൂർ**: വി.സി.യുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പ്രിയാ വർഗീസിന് അസോ. പ്രൊഫസർ നിയമനത്തിന് യോഗ്യതയില്ലെന്ന് ഹൈക്കോടതിവിധി വന്ന സാഹചര്യത്തിൽ സെലക്ഷൻ കമ്മിറ്റി ചെയർമാനായ കണ്ണൂർ വി.സി. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വി.സി.യുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പയ്യാമ്പലത്തുള്ള വി.സി.യുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.

## Article Content

**കണ്ണൂർ**: വി.സി.യുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പ്രിയാ വർഗീസിന് അസോ. പ്രൊഫസർ നിയമനത്തിന് യോഗ്യതയില്ലെന്ന് ഹൈക്കോടതിവിധി വന്ന സാഹചര്യത്തിൽ സെലക്ഷൻ കമ്മിറ്റി ചെയർമാനായ കണ്ണൂർ വി.സി. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വി.സി.യുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പയ്യാമ്പലത്തുള്ള വി.സി.യുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.

വസതിക്കടുത്ത് പോലീസ് പ്രവർത്തകരെ തടഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ, ജില്ലാ ഭാരവാഹികളായ വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയൻ, അനൂപ് തന്നട, സി.വി.സുമിത്ത്, നികേത് നാറാത്ത്, സി.വി.വരുൺ, അനീഷ്, പി.കെ.ജിതിൻ കൊളപ്പ, എസ്.ഇർഷാദ്, നവീൻ മൂടേരി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80856/youth-congress-march-to-the-residence-of-kannur-vc)