---
title: "സി ഐ ടി യു കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി"
english_title: "Irittyblockawairnessclass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80986/irittyblockawairnessclass"
published_at: "2022-11-19T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637822390bafa_FB_IMG_1668817340240.jpg"
keywords: []
---

# സി ഐ ടി യു കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

> **Lead Summary:** സി ഐ ടി യു കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ടി ശശി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിയമ പ്രകാരം ആവിഷ്‌കരിച്ച നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ നല്‍കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക,നിര്‍മ്മാണ സാമഗ്രികളുടെ അമിത വിലകയറ്റം തടയുക,മണല്‍ ചെങ്കല്‍ കരിങ്കല്‍ ഖനനത്തിനുള്ള തടസം ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

## Article Content

സി ഐ ടി യു കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ടി ശശി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിയമ പ്രകാരം ആവിഷ്‌കരിച്ച നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ നല്‍കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക,നിര്‍മ്മാണ സാമഗ്രികളുടെ അമിത വിലകയറ്റം തടയുക,മണല്‍ ചെങ്കല്‍ കരിങ്കല്‍ ഖനനത്തിനുള്ള തടസം ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ടി ശശി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എ കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സിഐടിയു ഇരിട്ടി ഏരിയ സെക്രട്ടറി ഇ എസ് സത്യന്‍,വി ബി ഷാജു,പി യു ചാക്കോച്ചന്‍,എം നാണു തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80986/irittyblockawairnessclass)