---
title: "ജില്ലാ കായികമേളയിൽ മികച്ച വിജയവുമായി പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ"
english_title: "Peravoor Saint Joseph Higher Secondary School with great success in District Sports Fair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81013/peravoor-saint-joseph-higher-secondary-school-with-great-success-in-district-sports-fair"
published_at: "2022-11-19T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63786defe681c_IMG-20221119-WA0058.jpg"
keywords: []
---

# ജില്ലാ കായികമേളയിൽ മികച്ച വിജയവുമായി പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ

> **Lead Summary:**  **കണ്ണൂർ**: മാങ്ങാട്ട് പറമ്പിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ രണ്ടാം ദിനം പിന്നിട്ടപ്പോൾ മികച്ച വിജയവുമായി പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിലും 4 x100 മീറ്റർ റിലേയിലും ജി ജോസഫ് ആന്റണി സ്വർണ മെഡൽ കരസ്ഥമാക്കി. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ ആഷിൻ സി വെള്ളി മെഡൽ നേടി.സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ തോംസൺ ജോൺ വെള്ളി മെഡൽ കരസ്ഥമാക്കി.

## Article Content

 **കണ്ണൂർ**: മാങ്ങാട്ട് പറമ്പിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ രണ്ടാം ദിനം പിന്നിട്ടപ്പോൾ മികച്ച വിജയവുമായി പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിലും 4 x100 മീറ്റർ റിലേയിലും ജി ജോസഫ് ആന്റണി സ്വർണ മെഡൽ കരസ്ഥമാക്കി. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ ആഷിൻ സി വെള്ളി മെഡൽ നേടി.സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ തോംസൺ ജോൺ വെള്ളി മെഡൽ കരസ്ഥമാക്കി.

ജൂനിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ടിലും ഹാമർ ത്രോയിലും എഡ്വിൻ സെബാസ്റ്റ്യൻ വെങ്കല മെഡൽ കരസ്ഥമാക്കി. വിവിധ റിലേ മൽസരങ്ങളിലും സ്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. ഇരിട്ടി സബ് ജില്ലയിലെ സ്കൂളുകളുടെ സ്ഥാനത്തും പേരാവൂർ സെന്റ് ജോസഫ് ഒന്നാം സ്ഥാനത്താണ്. മേള ഇന്ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81013/peravoor-saint-joseph-higher-secondary-school-with-great-success-in-district-sports-fair)