---
title: "സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു"
english_title: "Gold prices have decreased in the state today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81029/gold-prices-have-decreased-in-the-state-today"
published_at: "2022-11-19T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637876c1c66f8_gold-rate-1170x578.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

> **Lead Summary:** ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വര്‍ണവില മാറാതെ ഇരുന്നെങ്കിലും വ്യാഴാഴ്ച സ്വര്‍ണത്തിന് 600 രൂപ വര്‍ദ്ധിച്ചിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38880 രൂപയാണ്.

## Article Content

ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വര്‍ണവില മാറാതെ ഇരുന്നെങ്കിലും വ്യാഴാഴ്ച സ്വര്‍ണത്തിന് 600 രൂപ വര്‍ദ്ധിച്ചിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഇടിഞ്ഞു. വിപണിയില്‍ നിലവിലെ വില 4860 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4035 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81029/gold-prices-have-decreased-in-the-state-today)