---
title: "അഗ്രി ന്യൂട്രി ഗാർഡൻ, തൈ വിതരണം നടത്തി"
english_title: "Agri Nutri Garden, distributed seedlings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81072/agri-nutri-garden-distributed-seedlings"
published_at: "2022-11-19T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378aec6d6adf_Picsart_22-11-19_15-50-57-759.jpg"
keywords: []
---

# അഗ്രി ന്യൂട്രി ഗാർഡൻ, തൈ വിതരണം നടത്തി

> **Lead Summary:** **കാവുംമന്ദം**: കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കും ബാലസഭാ കുട്ടികള്‍കള്‍ക്കും പച്ചക്കറി തൈ വിതരണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**കാവുംമന്ദം**: കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കും ബാലസഭാ കുട്ടികള്‍കള്‍ക്കും പച്ചക്കറി തൈ വിതരണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

സി ഡി എസ് ചെയര്‍പെഴ്സണ്‍ രാധ മണിയന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍ ചന്ദ്രന്‍ മടത്തുവയല്‍, സിബിള്‍ എഡ്വേര്‍ഡ്, മെമ്പര്‍ സെക്രട്ടറി എ ആര്‍ രമ്യ, ജസ്സി തോമസ്, ഗിരിജ സത്യന്‍, സാഹിറ അഷ്റഫ്, ലുബ്ന സുലൈമാന്‍, മഞ്ജു, ഗീത ബാലകൃഷ്ണന്‍, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ സി എൽ സി അക്കൗണ്ടന്റ്, വാര്‍ഡ് എ ഡി എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81072/agri-nutri-garden-distributed-seedlings)