---
title: "പയ്യന്നൂർ നഗരസഭ കൗൺസിൽ യോഗം സഭ ഹാളിൽ നടന്നു"
english_title: "The Payyannur Municipal Council meeting was held in the Sabha Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81084/the-payyannur-municipal-council-meeting-was-held-in-the-sabha-hall"
published_at: "2022-11-19T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378b73d573d9_Picsart_22-11-19_16-19-36-477.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ കൗൺസിൽ യോഗം സഭ ഹാളിൽ നടന്നു

> **Lead Summary:** **പയ്യന്നൂർ:** നഗരസഭ കൗൺസിൽ യോഗം ചെയർപേഴ്സൺ കെ വി ലളിതയുടെ അധ്യക്ഷതയിൽ സഭ ഹാളിൽ നടന്നു. ലൈഫ് മിഷൻ പദ്ധതിപ്രകാരമുള്ള ഫ്ലാറ്റ് നിർമാണം നിലച്ചതുമായി ബന്ധപ്പെട്ട ചോദ്യം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തുറന്ന വാക്പോരിനു ഇടയാക്കി 2020 ൽ ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് എങ്ങും എവിടെയും എത്താതെ പോയത്.

## Article Content

**പയ്യന്നൂർ:** നഗരസഭ കൗൺസിൽ യോഗം ചെയർപേഴ്സൺ കെ വി ലളിതയുടെ അധ്യക്ഷതയിൽ സഭ ഹാളിൽ നടന്നു. ലൈഫ് മിഷൻ പദ്ധതിപ്രകാരമുള്ള ഫ്ലാറ്റ് നിർമാണം നിലച്ചതുമായി ബന്ധപ്പെട്ട ചോദ്യം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തുറന്ന വാക്പോരിനു ഇടയാക്കി 2020 ൽ ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് എങ്ങും എവിടെയും എത്താതെ പോയത്.

6 കോടി രൂപ ചിലവിൽ 8 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എങ്കിലും പദ്ധതിയുടെ പ്രവർത്തനങ്ങൾ എവിടെയും എത്തിയില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു . പാവപ്പെട്ടവർക്ക് ഗുണപ്രദമാക്കേണ്ട ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമാണ പ്രവൃത്തി തറ കല്ല് ഇട്ട സ്ഥലത്ത് തന്നെയാണ്. ഫ്ലാളാറ്റ് നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും പയ്യന്നുരിൽ മിക്ക പദ്ധതികളും ഉദ്ഘാടനം കഴിഞ്ഞ് പാതിവഴിയിൽ നിർത്തിയത് പോലെ ഫ്ലാളാറ്റ് നിർമ്മാണവും നിലച്ചു പോവരുത് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പയ്യന്നുർ നഗരസഭയിലെ 44 പാവപ്പെട്ടവർക്ക് ലഭിക്കേണ്ടിയിരുന്ന ഫ്ലാളാറ്റ് നിർമ്മാണം നിലച്ചതുമായി ബന്ധപ്പെട്ട് കൗൺസിലർ എ. രുപേഷ് ഉന്നയിച്ച ചോദ്യത്തിന് ഫ്ലാളാറ്റ് നിർമ്മാണം ഡിസം: 15 നകം ആരംഭിക്കുമെന്ന് ചെയർപെഴ്സൺ മറുപടി നൽകി.ചെയർപെഴ്സന്റെ മറുപടി തൃപ്തികരമല്ലെന്നും ഇതുപോലെ പല പദ്ധതികളുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുമ്പോ ഇപ്പോ തുടങ്ങും എന്ന മറുപടിയാണ് ലഭിക്കാറുള്ളതെന്നും . അത് ശരിയല്ലെന്നും കൗൺസിലർ മണിയറ ചന്ദ്രൻ പറഞ്ഞു.

ഇതിന് മറുപടി പറഞ്ഞ ഭരണപക്ഷ കൗൺസിലർമാരുടെ നടപടി മൂലം ഏറെ നേരം കൗൺസിൽ യോഗം അലങ്കോലപെട്ടു.നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81084/the-payyannur-municipal-council-meeting-was-held-in-the-sabha-hall)