---
title: "കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ, ഐ.വി.ദാസ് പുരസ്കാരങ്ങൾ വിതരണം നാളെ  "
english_title: "Kathirur Service Cooperative Bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81087/kathirur-service-cooperative-bank"
published_at: "2022-11-19T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378bb0a4271c_Picsart_22-11-19_16-40-10-643.jpg"
keywords: []
---

# കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ, ഐ.വി.ദാസ് പുരസ്കാരങ്ങൾ വിതരണം നാളെ  

> **Lead Summary:** **തലശ്ശേരി** : കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ, ഐ.വി.ദാസ് പുരസ്കാരങ്ങൾ ഞായറാഴ്ച രാവിലെ 10ന് വിതരണം ചെയ്യും.

## Article Content

**തലശ്ശേരി** : കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ, ഐ.വി.ദാസ് പുരസ്കാരങ്ങൾ ഞായറാഴ്ച രാവിലെ 10ന് വിതരണം ചെയ്യും.

കതിരൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അഡ്വ.എ.എൻ.ഷംസീർ പുരസ്കാര വിതരണം നടത്തുമെന്ന് ഭാരവാഹികൾ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ ആറിയിച്ചു. 

അവാർഡ് ജേതാക്കളായ സച്ചിദാനന്ദൻ, കെ.ആർ.മീര; എം.വി.നികേഷ് കുമാർ, കെ.ടി.ശശി എന്നിവർ 'ഏറ്റുവാങ്ങും.ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.' വിഖ്യാതമാന്ദ്രികൻ പ്രദിപ് ഹുഡിനോ മുഖ്യാതിഥിയാവും - അനുസ്മരണ പ്രസംഗം കാരായി രാജൻ നിർവ്വഹിക്കും. പത്രസമ്മേളനത്തിൽ പൊന്ന്യംചന്ദ്രൻ ,ശ്രീജിത്ത് ചോയൻ, പി.എം.ഹേമലത, കെ.സുരേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81087/kathirur-service-cooperative-bank)