---
title: "അക്ഷയ പദ്ധതി വാർഷികാഘോഷം ബേക്കളത്ത് സംഘടിപ്പിച്ചു "
english_title: "Akshaya Project Annual Celebration organized in Bekalam."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81091/akshaya-project-annual-celebration-organized-in-bekalam"
published_at: "2022-11-19T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378bdb59da29_Picsart_22-11-19_16-52-42-855.jpg"
keywords: []
---

# അക്ഷയ പദ്ധതി വാർഷികാഘോഷം ബേക്കളത്ത് സംഘടിപ്പിച്ചു 

> **Lead Summary:** **ബേക്കളം** : കംപ്യൂട്ടർ സാക്ഷരതയും ഇൻ്റർനെറ്റ് അധിഷ്ടിത സേവനങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കിയ അക്ഷയ പദ്ധതി 20 വർഷം പൂർത്തിയാക്കി. വാർഷികാഘോഷം ബക്കളം അക്ഷയയിൽ അന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ബേക്കളം** : കംപ്യൂട്ടർ സാക്ഷരതയും ഇൻ്റർനെറ്റ് അധിഷ്ടിത സേവനങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കിയ അക്ഷയ പദ്ധതി 20 വർഷം പൂർത്തിയാക്കി. വാർഷികാഘോഷം ബക്കളം അക്ഷയയിൽ അന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഓമന മുരളീധരൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം ആമിന , പാച്ചേനി വിനോദ്, വത്സൻ കടമ്പേരി, എം വി രാജേഷ് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81091/akshaya-project-annual-celebration-organized-in-bekalam)