---
title: "പയ്യന്നൂരിൽ ചെറുതല്ല ചെറുധാന്യങ്ങൾ- മില്ലറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി"
english_title: "Payyannur not only small grains - millet fest stands"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81094/payyannur-not-only-small-grains-millet-fest-stands"
published_at: "2022-11-19T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378c0b3ef7e7_Picsart_22-11-19_17-09-22-094.jpg"
keywords: []
---

# പയ്യന്നൂരിൽ ചെറുതല്ല ചെറുധാന്യങ്ങൾ- മില്ലറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി

> **Lead Summary:** **പയ്യന്നൂർ** : ജൈവഭൂമി നാച്വറൽ ഫാർമേർസ് സൊസൈറ്റിയും പയ്യന്നൂർ കോളേജ് ബോട്ടണി പി.ജി. വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ചെറുതല്ല ചെറുധാന്യങ്ങൾ - മില്ലറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി. പയ്യന്നൂർ കൊക്കാനിശേരി ജൈവഭൂമി കർഷകന്റെ കട പരിസരത്ത് വെച്ച് നടന്ന മില്ലറ്റ് ഫെസ്റ്റ് ഗവേഷകയും സംരംഭകയും അഗ്രിബിസിനസ്സ് സ്കൂൾ ഐ.സി.എ.ആർ - കെ.വി.കെ കോയമ്പത്തൂർ കോ-ഓർഡിനേറ്ററുമായ ബിന്ദു ഗൗരി ഉൽഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ** : ജൈവഭൂമി നാച്വറൽ ഫാർമേർസ് സൊസൈറ്റിയും പയ്യന്നൂർ കോളേജ് ബോട്ടണി പി.ജി. വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ചെറുതല്ല ചെറുധാന്യങ്ങൾ - മില്ലറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി. പയ്യന്നൂർ കൊക്കാനിശേരി ജൈവഭൂമി കർഷകന്റെ കട പരിസരത്ത് വെച്ച് നടന്ന മില്ലറ്റ് ഫെസ്റ്റ് ഗവേഷകയും സംരംഭകയും അഗ്രിബിസിനസ്സ് സ്കൂൾ ഐ.സി.എ.ആർ - കെ.വി.കെ കോയമ്പത്തൂർ കോ-ഓർഡിനേറ്ററുമായ ബിന്ദു ഗൗരി ഉൽഘാടനം ചെയ്തു.

പയ്യന്നൂർ കോളേജ് ബോട്ടി പി.ജി. വിഭാഗം തലവൻ ഡോ: ഇ. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി. പത്മനാഭൻ മാസ്റ്റർ, വി.സി. വിജയൻ മാസ്റ്റർ, കെ.ഹരിദാസ് ഏഴിലോട്, എ.വി.നാരായണൻ പെരളം, ജൈവഭൂമി ചെയർ പേഴ്സൺ പി.പി.രാജൻ,എം വി ചിത്ര എന്നിവർ സംസാരിച്ചു. മുത്താറി, ചാമ, തിന, വരക്, പനിവരക് , കുതിരവാലി, കൊർലെ , ബാജ്റ, മണിച്ചോളം എന്നീ ചെറുധാന്യങ്ങളുടെ വിത്തുകളും ധാന്യങ്ങളും മേളയിൽ വിതരണം ചെയ്തു.

വിവിവ ചെറുധാന്യങ്ങളുടെ ഉപ്പ് മാവ്, മുത്താറി ബർഫി , മുത്താറി കാൻഡി , ചാമ പായസം, മൾട്ടി മില്ലറ്റ് പുട്ട്, മില്ലറ്റ് വെജിറ്റബിൾ പുട്ട്, മുത്താറിലഡു, തിനലഡു, വിവിധ മില്ലറ്റ് അവിൽ, ഇലയട, ഇഡലി , മില്ലറ്റ് കേക്ക്, ബജ്റ പെട്ടിയപ്പം, വരക് പപ്പടം തുടങ്ങി നാല്പതിലധികം വിവിധ ചെറുധാന്യ വിഭവങ്ങൾ മില്ലറ്റ് ഫെസ്റ്റിലെത്തി.ദ്വീജ.സി.വി, ശാന്തശ്രീധരൻ , ചിത്ര എം.വി , ഉഷ. കെ, ശ്രീജ വിജയൻ , കെ.പി. വിനോദ് തുടങ്ങിയവർ വിവിധ ഉത്പന്നങ്ങൾ തയ്യാറാക്കി മേളയിലെത്തിച്ചു.

വിദ്യാർത്ഥികൾ ഉപഭോക്താക്കൾ, കർഷകർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81094/payyannur-not-only-small-grains-millet-fest-stands)