---
title: "ഗാന്ധി ജയന്തി ആഘോഷം: കലക്ടറേറ്റ് ശുചീകരിച്ചു"
english_title: "Gandhi Jayanti Celebration: Collectorate cleaned up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/811/gandhi-jayanti-celebration-collectorate-cleaned-up"
published_at: "2021-10-02T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61582635dfc4f_IMG_20211002_145828.jpg"
keywords: []
---

# ഗാന്ധി ജയന്തി ആഘോഷം: കലക്ടറേറ്റ് ശുചീകരിച്ചു

> **Lead Summary:** കണ്ണൂർ : ഗാന്ധി ജയന്തി ജില്ലയില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ശുചീകരണ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. എഡിഎം കെ കെ ദിവാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ലോ ഓഫീസര്‍ കെ വി സന്തോഷ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലക്ടറേറ്റിലെ ഓഫീസുകളും പരിസരവും ശുചീകരിച്ചു. പി പി സന്തോഷ് കുമാര്‍, പി ജി ധനജ്ഞയന്‍, അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.**

## Article Content

കണ്ണൂർ : ഗാന്ധി ജയന്തി ജില്ലയില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ശുചീകരണ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. എഡിഎം കെ കെ ദിവാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ലോ ഓഫീസര്‍ കെ വി സന്തോഷ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലക്ടറേറ്റിലെ ഓഫീസുകളും പരിസരവും ശുചീകരിച്ചു. പി പി സന്തോഷ് കുമാര്‍, പി ജി ധനജ്ഞയന്‍, അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.**

ജില്ലയിലെ സ്‌കൂളുകളില്‍ തദ്ദേശസ്ഥാപനങ്ങളുടെയും പിടിഎയുടെയും നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം കുറിച്ചു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി**

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി എക്‌സസൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിലുളള ലഹരി വിരുദ്ധ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ. ടി സരള അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ലഹരി വിരുദ്ധ സന്ദേശം നല്‍കി. അസി. എക്‌സസൈസ് കമ്മീഷണര്‍ ടി രാഗേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സസൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എസ് ഷാജി, കൗണ്‍സിലര്‍ എം പി രാജേഷ്, വിമുക്തി മിഷന്‍ മാനേജര്‍ കെ കെ ദിനേശന്‍, എ കെ വിജേഷ്, വി സി സുകേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

**ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം പരിപാടി തുടങ്ങി **

ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം പരിപാടിക്ക് തുടക്കം.നടുവില്‍ എച്ച് എസ് എസില്‍ ജോണ്‍ ബ്രിട്ടാസ് എംപി പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. 

 സ്‌കുളുകള്‍ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഓരോ മണ്ഡലത്തിലെയും സ്കൂളുകളിൽ തദ്ദേശ സ്ഥാപനങ്ങള്‍, പിടിഎ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന എന്നിവരുടെ സഹകരണത്തോടെ വരും ദിവസങ്ങളിൽ ശുചീകരണം നടത്തും. 

 വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി, അംഗം ടി സി പ്രിയ, ബ്ലോക്ക്‌ പഞ്ചായത്തംഗം എം പി വാഹീദ, നടുവിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ഓടമ്പളളി, അംഗം ധന്യ മോൾ, നടുവിൽ എച്ച് എസ് എസ് മാനേജർ ടി പി രാധാമണി ടീച്ചർ, പ്രധാന അധ്യാപകൻ കെ കെ ലതീഷ് മാസ്റ്റർ, നടുവിൽ എൽ പി എസ് പ്രധാന അധ്യാപിക ഷീന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/811/gandhi-jayanti-celebration-collectorate-cleaned-up)