---
title: "ഇന്ദിരാഗാന്ധിയുടെ കരുത്തും നേതൃമികവും എക്കാലത്തേക്കും മാതൃക: മാര്‍ട്ടിന്‍ ജോര്‍ജ്ജ്"
english_title: "Indira gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81104/indira-gandhi"
published_at: "2022-11-19T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378d1f80776d_Screenshot_2022-11-19-17-11-42-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇന്ദിരാഗാന്ധിയുടെ കരുത്തും നേതൃമികവും എക്കാലത്തേക്കും മാതൃക: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

> **Lead Summary:**  കണ്ണൂര്‍: കരുത്തുറ്റ ഭരണാധികാരിയായി അന്താരാഷ്ട്ര തലത്തില്‍ മികവു തെളിയിച്ച ഇന്ദിരാഗാന്ധി എക്കാലത്തേയും മാതൃകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

## Article Content

 കണ്ണൂര്‍: കരുത്തുറ്റ ഭരണാധികാരിയായി അന്താരാഷ്ട്ര തലത്തില്‍ മികവു തെളിയിച്ച ഇന്ദിരാഗാന്ധി എക്കാലത്തേയും മാതൃകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മ വാര്‍ഷിക ദിനത്തില്‍ ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ, ഉരുക്ക് വനിതയാണ് ഇന്ദിരാഗാന്ധി.

ലോകചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല.

ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. പൊതുരംഗത്ത് സ്ത്രീകള്‍ക്ക് എക്കാലവും പ്രചോദനമായ ഓര്‍മകളാണ് ഇന്ദിരാഗാന്ധിയുടേതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.നേതാക്കളായ പ്രൊഫ: എ ഡി മുസ്തഫ ,അമൃത രാമകൃഷ്ണൻ , വി വി പുരുഷോത്തമൻ ,പി മുഹമ്മദ് ശമ്മാസ് ,സുരേഷ് ബാബു എളയാവൂർ ,സി ടി ഗിരിജ ,ശമ മുഹമ്മദ് ,രാജീവൻ എളയാവൂർ ,ടി ജയകൃഷ്ണൻ , രജിത്ത് നാറാത്ത് ,സുദീപ് ജെയിംസ് ,കല്ലിക്കോടൻ രാഗേഷ് , കാപ്പാടൻ ശശിധരൻ, എ ടി നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81104/indira-gandhi)