---
title: "ഇന്ധനവില ഇന്നും വർധിച്ചു"
english_title: "Fuel prices increased oct 31"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8111/fuel-prices-increased-oct-31"
published_at: "2021-10-31T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617df72ddad4d_images - 2021-10-31T072339.787.jpeg"
keywords: []
---

# ഇന്ധനവില ഇന്നും വർധിച്ചു

> **Lead Summary:** തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

## Article Content

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 111 രൂപ 55 പൈസയും, ഡീസലിന് 105 രൂപ 25 പൈസയുമാണ് ഞായറാഴ്ചത്തെ വില.കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109 രൂപ 30 പൈസയും, ഡീസലിന് 103 രൂപ 17 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് പെട്രോളിന് 109 രൂപ 44 പൈസയും ഡീസലിന് 103 രൂപ 31 പൈസയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് എട്ട് രൂപ 95 പൈസയും, പെട്രോളിന് ഏഴ് രൂപ 92 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8111/fuel-prices-increased-oct-31)