---
title: "കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ട് രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രം"
english_title: "Children's social media accounts only with parental consent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81165/childrens-social-media-accounts-only-with-parental-consent"
published_at: "2022-11-20T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379a44521d61_images_(9).jpeg"
keywords: []
---

# കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ട് രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രം

> **Lead Summary:**  **ന്യൂഡൽഹി **: പുതിയ വിവരസുരക്ഷാ ബിൽ നിയമമായാൽ 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിലടക്കം അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണ്ടി വരും. ഓൺലൈനായി ശേഖരിക്കുന്ന വ്യക്തി വിവരമാണെങ്കിലും, കുട്ടിയിൽനിന്നു നേരിട്ടു ശേഖരിച്ചിട്ട് പിന്നീട് ഡിജിറ്റൈസ് ചെയ്യേണ്ടി വരുന്ന വിവരമാണെങ്കിലും ഈ ബില്ലിലെ വ്യവസ്ഥകൾ ബാധകമാകും. കുട്ടികളുടെ വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. നിലവിൽ ഫെയ്സ്ബുക്കിലും മറ്റും 13 വയസ്സിനു മുകളിലുള്ളവർക്കു സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്ടിക്കാം.

## Article Content

 **ന്യൂഡൽഹി **: പുതിയ വിവരസുരക്ഷാ ബിൽ നിയമമായാൽ 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിലടക്കം അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണ്ടി വരും. ഓൺലൈനായി ശേഖരിക്കുന്ന വ്യക്തി വിവരമാണെങ്കിലും, കുട്ടിയിൽനിന്നു നേരിട്ടു ശേഖരിച്ചിട്ട് പിന്നീട് ഡിജിറ്റൈസ് ചെയ്യേണ്ടി വരുന്ന വിവരമാണെങ്കിലും ഈ ബില്ലിലെ വ്യവസ്ഥകൾ ബാധകമാകും. കുട്ടികളുടെ വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. നിലവിൽ ഫെയ്സ്ബുക്കിലും മറ്റും 13 വയസ്സിനു മുകളിലുള്ളവർക്കു സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്ടിക്കാം.

13 വയസ്സു തികഞ്ഞതായി സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. എന്നാൽ, ബിൽ നിയമമായാൽ ഇത്തരം ഓൺലൈൻ ഇടപാടുകൾ കുട്ടി കൾക്കു സ്വന്തം നിലയ്ക്കു ചെയ്യാനാവില്ലെന്നും രക്ഷിതാക്കളുടെ സമ്മതം വേണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതു പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലായിരിക്കും (വെരിഫയബിൾ കൺസന്റ്). കുട്ടികൾക്ക് ഇതിൽ മാറ്റം വരുത്താനാകില്ല. നിയമം പാസായശേഷം പു തിയ രീതി നടപ്പാക്കാനായി ചട്ടം രൂപീകരിക്കും. രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും ഈ ഡേറ്റ കുട്ടികൾക്കു ദോഷകരമായ ഒരുതരത്തിലും (നിരീക്ഷണം അടക്കം) ഉപയോഗിക്കാൻ പാടില്ലെന്നു വ്യവസ്ഥയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81165/childrens-social-media-accounts-only-with-parental-consent)