---
title: "സർവീസ് കുറവ് കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഇരട്ടി"
english_title: "International flight ticket price doubles from Kannur due to lack of service"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81182/international-flight-ticket-price-doubles-from-kannur-due-to-lack-of-service"
published_at: "2022-11-20T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379bd942a972_download_(1).jpeg"
keywords: []
---

# സർവീസ് കുറവ് കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഇരട്ടി

> **Lead Summary:** **മട്ടന്നൂർ**: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര വിമാന ടിക്കറ്റ് നിരക്കു കൂടുതലാണെന്ന പരാതി വ്യാപകം. 11 സ്ഥലങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നുണ്ടെങ്കിലും റൂട്ടുകൾ പലതും കുത്തകയാണ്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് എയർലൈനുകളാണ് രാജ്യാന്തര സർവീസ് നടത്തുന്നത്. ഭൂരിഭാഗം സർവീസും എയർ ഇന്ത്യ എക്സ്പ്രസാണ്.

## Article Content

**മട്ടന്നൂർ**: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര വിമാന ടിക്കറ്റ് നിരക്കു കൂടുതലാണെന്ന പരാതി വ്യാപകം. 11 സ്ഥലങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നുണ്ടെങ്കിലും റൂട്ടുകൾ പലതും കുത്തകയാണ്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് എയർലൈനുകളാണ് രാജ്യാന്തര സർവീസ് നടത്തുന്നത്. ഭൂരിഭാഗം സർവീസും എയർ ഇന്ത്യ എക്സ്പ്രസാണ്.

കണ്ണൂരിനും ദോഹയ്ക്കും ഇടയിൽ മാത്രമാണ് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തുന്നത്. 3 പ്രതിദിന സർവീസ് ഉൾപ്പെടെ 5 രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന ഗോ ഫസ്റ്റിന്റെ കുത്തകയാണ് കണ്ണൂർ - ദമാം സർവീസ്. 9 രാജ്യങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇതിൽ ബഹ്റൈൻ, ജിദ്ദ, റിയാദ്, ഷാർജ സെക്ടറിൽ മറ്റു വിമാന കമ്പനികൾക്ക് സർവീസ് ഇല്ല. സലാല യിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമാണ് കണ്ണുരിലേക്ക് സർവീസുള്ളത്. ഒരു എയർലൈൻ മാത്രം സർവീസ് നടത്തുന്ന റൂട്ടിൽ താരതമ്യേന ടിക്കറ്റ് നിരക്ക് കൂടുതലാണ്. സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ കൂടി കണ്ണുരിനും മസ്കത്തിനും ഇടയിൽ സർവീസ് നടത്തിയപ്പോൾ ടിക്കറ്റ് നിരക്ക് 7000 രൂപയ്ക്കു താഴെ എത്തിയിരുന്നു. 25നു കണ്ണൂർ ദമാം സെക്ടറിൽ യാത്ര ചെയ്യാൻ 41000 രൂപയ്ക്കു മുകളിൽ ചെലവാക്കണം. ഡിസംബർ 11നു കണ്ണൂർ - ജിദ്ദ സെക്ടറിൽ 58000 രൂപയ്ക്കു മുകളിലാണ് നിരക്ക്. വി ദേശ എയർലൈനുകൾ സർവീസ് തുടങ്ങാതെ ടി ക്കറ്റ് നിരക്ക് കുറയാൻ സാധ്യതയില്ലെന്നാണു യാത്രക്കാർ പറയുന്നത്. നിലവിലുള്ള എയർലൈനുകളോട് കൂടു തൽ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ കിയാൽ നിർദേശം മുന്നോട്ടു വച്ചെങ്കിലും എയർ ക്രാഫ്റ്റ് ലഭ്യത കുറവാണെന്നാണ് എയർലൈനുകൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81182/international-flight-ticket-price-doubles-from-kannur-due-to-lack-of-service)