---
title: "ദേവാലയ മുറ്റത്തെ അത്തിമരം മുറിച്ച സംഭവം: ഇടവക വിശ്വാസികൾ പ്രതിഷേധത്തിലേക്ക്"
english_title: "The incident of cutting down a fig tree in the temple yard: parishioners protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81198/the-incident-of-cutting-down-a-fig-tree-in-the-temple-yard-parishioners-protest"
published_at: "2022-11-20T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379cd8066fac_IMG-20221120-WA0033.jpg"
keywords: []
---

# ദേവാലയ മുറ്റത്തെ അത്തിമരം മുറിച്ച സംഭവം: ഇടവക വിശ്വാസികൾ പ്രതിഷേധത്തിലേക്ക്

> **Lead Summary:**  **കരിക്കോട്ടക്കരി: **കരിക്കോട്ടക്കരി പള്ളിമുറ്റത്ത് കാൽനൂറ്റാണ്ടായി നില നിന്നിരുന്ന അത്തി മരം കഴിഞ്ഞ ദിവസം വേണ്ടത്ര ആലോചന ഇല്ലാതെ മുറിച്ചു മാറ്റിയത് വിശ്വാസികളിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഈ വിഷയം ഉന്നയിച്ച പ്രദേശത്തെ യുവജനങ്ങളോടും പരിസ്ഥിതി സ്നേഹികളോടും പള്ളി മുറ്റം നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചതാണ് എന്നും അത്തിമരം അടക്കം പുതിയ തണൽ മരങ്ങൾ മുറ്റത്തു കൂടുതൽ ആയി നടും എന്നുമാണ് അധികൃതർ ഉറപ്പു നൽകിയിരുന്നത്.. ഈ ഉറപ്പിൽ കഴിഞ്ഞ ദിവസം പള്ളിമുറ്റത്തു യുവജനങ്ങൾ പുതിയ അത്തിമരം നട്ടിരുന്നു.

## Article Content

 **കരിക്കോട്ടക്കരി: **കരിക്കോട്ടക്കരി പള്ളിമുറ്റത്ത് കാൽനൂറ്റാണ്ടായി നില നിന്നിരുന്ന അത്തി മരം കഴിഞ്ഞ ദിവസം വേണ്ടത്ര ആലോചന ഇല്ലാതെ മുറിച്ചു മാറ്റിയത് വിശ്വാസികളിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഈ വിഷയം ഉന്നയിച്ച പ്രദേശത്തെ യുവജനങ്ങളോടും പരിസ്ഥിതി സ്നേഹികളോടും പള്ളി മുറ്റം നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചതാണ് എന്നും അത്തിമരം അടക്കം പുതിയ തണൽ മരങ്ങൾ മുറ്റത്തു കൂടുതൽ ആയി നടും എന്നുമാണ് അധികൃതർ ഉറപ്പു നൽകിയിരുന്നത്.. ഈ ഉറപ്പിൽ കഴിഞ്ഞ ദിവസം പള്ളിമുറ്റത്തു യുവജനങ്ങൾ പുതിയ അത്തിമരം നട്ടിരുന്നു.

ഈ തൈ കഴിഞ്ഞ രാത്രിയിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ച സ്ഥിതിയിലാണുള്ളത്.. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധപരിപാടികൾ യുവജനങ്ങളുടെയും സമാന ചിന്താഗതിക്കാരുടെയും നേതൃത്വത്തിൽ ഉണ്ടാകും എന്ന് തൈ നടുന്നതിനു മുൻകൈ എടുത്ത യുവജനങ്ങൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81198/the-incident-of-cutting-down-a-fig-tree-in-the-temple-yard-parishioners-protest)