---
title: "152-ാം ജന്മ ദിനത്തിൽ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം"
english_title: "Country commemorating Mahatma Gandhi on his 152nd birthday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/812/country-commemorating-mahatma-gandhi-on-his-152nd-birthday"
published_at: "2021-10-02T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6158286b9e164_images - 2021-10-02T150505.530.jpeg"
keywords: []
---

# 152-ാം ജന്മ ദിനത്തിൽ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം

> **Lead Summary:**  152-ാം ജന്മ ദിനത്തിൽ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. രാജ്ഘട്ടിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയർ പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധിയുടെ തത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

## Article Content

 152-ാം ജന്മ ദിനത്തിൽ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. രാജ്ഘട്ടിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയർ പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധിയുടെ തത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനം അഹിംസാ ദിനമായി ആചരിക്കുകയാണ് രാജ്യം.  രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു,ലോക്സഭ സ്പീക്കർ ഓം ബിർല, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരും രാജ്ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ കിഴക്കേകോട്ടയിൽ ഒരുക്കിയ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മന്ത്രിമാരായ ആന്‍റണി രാജു, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/812/country-commemorating-mahatma-gandhi-on-his-152nd-birthday)