---
title: "തരൂർ പ്രധാന നേതാവ്: ശശി തരൂരിന് പിന്തുണയുമായി കെ. മുരളീധരൻ എംപി"
english_title: "K Muraleedharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81210/k-muraleedharan"
published_at: "2022-11-20T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379dcb9a6aa9_IMG-20221120-WA0050.jpg"
keywords: []
---

# തരൂർ പ്രധാന നേതാവ്: ശശി തരൂരിന് പിന്തുണയുമായി കെ. മുരളീധരൻ എംപി

> **Lead Summary:**  **കോഴിക്കോട്**: ശശി തരൂരിന് പിന്തുണയുമായി കെ.മുരളീധരൻ എംപി. തരൂർ പ്രധാന നേതാവാണെന്നും കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസിയിൽ വാർത്താസമ്മേളനം വിളിച്ചായിരുന്നു തരൂരിന് കെ. മുരളീധരൻ പിന്തുണ പ്രഖ്യാപിച്ചത്. ശശി തരൂർ പാർട്ടിയുടെ അവിഭാജ്യഘടകമാണെന്നും തരൂരിന്റെ പ്രവർത്തനം കോൺഗ്രസിനു ശക്തി പകരുമെന്നും കെ.മുരളീധരൻ. തരൂരിൻ്റെ പരിപാടിയിൽ ആർക്കും പങ്കെടുക്കാമെന്നും അതിൽ നടപടി വേണ്ടെന്നും മുരളീധരൻ പറഞ്ഞു.

## Article Content

 **കോഴിക്കോട്**: ശശി തരൂരിന് പിന്തുണയുമായി കെ.മുരളീധരൻ എംപി. തരൂർ പ്രധാന നേതാവാണെന്നും കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസിയിൽ വാർത്താസമ്മേളനം വിളിച്ചായിരുന്നു തരൂരിന് കെ. മുരളീധരൻ പിന്തുണ പ്രഖ്യാപിച്ചത്. ശശി തരൂർ പാർട്ടിയുടെ അവിഭാജ്യഘടകമാണെന്നും തരൂരിന്റെ പ്രവർത്തനം കോൺഗ്രസിനു ശക്തി പകരുമെന്നും കെ.മുരളീധരൻ. തരൂരിൻ്റെ പരിപാടിയിൽ ആർക്കും പങ്കെടുക്കാമെന്നും അതിൽ നടപടി വേണ്ടെന്നും മുരളീധരൻ പറഞ്ഞു.

പലരും പാരവയ്ക്കാൻ നോക്കും അത് കാര്യമാക്കേണ്ടെന്നും കെ. മുരളീധരൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘സംഘ് പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി’ എന്ന വിഷയത്തിൽ കെ.പി. കേശവമേനോൻ ഹാളിൽ സംഘടിപ്പിക്കാനിരുന്ന സംവാദം മാറ്റിവച്ചിരുന്നു. തരൂരും ഈ പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് സംവാദം മാറ്റിവച്ചത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തരൂരിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച സംസ്ഥാനത്തെ ഉന്നത നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് പരിപാടി മാറ്റിയതെന്നും തരൂരിനെ വെട്ടുന്നതിന്റെ ഭാഗമാണ് സെമിനാർ ഉപേക്ഷിക്കലെന്നും വാർത്തകളുണ്ടായിരുന്നു. എം.കെ. രാഘവൻ എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ പരിപാടി മാറ്റുന്നതായി അറിയിപ്പ് ഉണ്ടാവുകയായിരുന്നു. ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ കഴിഞ്ഞ ദിവസം മുരളീധരൻ സ്വാഗതം ചെയ്‌തിരുന്നു.

അതിനു അദ്ദേഹത്തിന് യോഗ്യത ഉണ്ടെന്നും അധ്യക്ഷ പദവിയിലേക്കു മത്സരിച്ചതിനോടു മാത്രമാണു തനിക്കു വിയോജിപ്പ് ഉണ്ടായിരുന്നതെന്നും മുരളീധരൻ പറഞ്ഞിരുന്നു. വി.ഡി.സതീശനും കെ.സുധാകരനുമൊപ്പം ശശി തരൂരും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകട്ടെയെന്നും മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81210/k-muraleedharan)