---
title: "പുഴയോരത്തെ ഓടയും മുളയും വെട്ടിനശിപ്പിച്ചതിനെതിരെ പഞ്ചായത്ത് നടപടി"
english_title: "Alakodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81212/alakodu"
published_at: "2022-11-20T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379def1a61a2_IMG-20221120-WA0066.jpg"
keywords: []
---

# പുഴയോരത്തെ ഓടയും മുളയും വെട്ടിനശിപ്പിച്ചതിനെതിരെ പഞ്ചായത്ത് നടപടി

> **Lead Summary:**  **ആലക്കോട് : **ഓടയും മുളയും മറ്റ് സസ്യജാലങ്ങളും വെട്ടിനശിപ്പിച്ചതിനെതിരേ ആലക്കോട് പഞ്ചായത്തിൽ നടപടി. കാവുംകുടി വാർഡിൽ കരുവൻചാൽ പുഴയുടെ മൊട്ട പാലത്തിന് സമീപം മുപ്പത് മീറ്ററിലധികം ഭാഗത്തെ ഓടയും മുളയും മറ്റ് സസ്യജാലങ്ങളും വെട്ടിനശിപ്പിച്ചതിനെതിയാണ് ആലക്കോട് പഞ്ചായത്ത് നടപടിയെടുത്തത്. പുഴയോടുചേർന്ന ഭാഗത്ത് പച്ചപ്പ് നശിപ്പിച്ചത് ജലസംരക്ഷണത്തിനും നീരുറവ സംരക്ഷണത്തിനും ദോഷമായതിനാൽ കുറ്റക്കാരിൽനിന്ന്‌ പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കി.

## Article Content

 **ആലക്കോട് : **ഓടയും മുളയും മറ്റ് സസ്യജാലങ്ങളും വെട്ടിനശിപ്പിച്ചതിനെതിരേ ആലക്കോട് പഞ്ചായത്തിൽ നടപടി. കാവുംകുടി വാർഡിൽ കരുവൻചാൽ പുഴയുടെ മൊട്ട പാലത്തിന് സമീപം മുപ്പത് മീറ്ററിലധികം ഭാഗത്തെ ഓടയും മുളയും മറ്റ് സസ്യജാലങ്ങളും വെട്ടിനശിപ്പിച്ചതിനെതിയാണ് ആലക്കോട് പഞ്ചായത്ത് നടപടിയെടുത്തത്. പുഴയോടുചേർന്ന ഭാഗത്ത് പച്ചപ്പ് നശിപ്പിച്ചത് ജലസംരക്ഷണത്തിനും നീരുറവ സംരക്ഷണത്തിനും ദോഷമായതിനാൽ കുറ്റക്കാരിൽനിന്ന്‌ പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കി.

ഒരാഴ്ചയ്ക്കകം നശിപ്പിച്ച ഭാഗത്ത് വൃക്ഷതൈകൾ, മുള, ഓട എന്നിവ നട്ടുപിടിപ്പിക്കാനും ഉത്തരവ് നൽകിയിട്ടുണ്ട്. ആലക്കോട് പഞ്ചായത്ത് സെക്രട്ടറി എൻ.എൻ. പ്രസന്നകുമാർ, അസി. സെക്രട്ടറി ടെറൻസ്, മനു അനിൽ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി തെളിവെടുത്തു. നാട്ടുകാർ സംരക്ഷിച്ചുവരുന്ന ഭാഗമായിരുന്നു നശിപ്പിക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81212/alakodu)