---
title: "729 കുപ്പി മദ്യവുമായി ചെങ്ങളായി സ്വദേശി അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81226/arrested"
published_at: "2022-11-20T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379ebea9e553_Picsart_22-11-20_14-26-37-576.jpg"
keywords: []
---

# 729 കുപ്പി മദ്യവുമായി ചെങ്ങളായി സ്വദേശി അറസ്റ്റിൽ 

> **Lead Summary:**  പുതുച്ചേരിയിൽ മാത്രം വില്പനാനുമതിയുള്ള 729 കുപ്പി മദ്യവുമായി തളിപ്പറമ്പ് ചെങ്ങളായി സ്വദേശി തുണ്ടത്തിൽ ടി.എം.അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ പാലക്കാടൻ സ്വാമി മഠം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്.

## Article Content

 പുതുച്ചേരിയിൽ മാത്രം വില്പനാനുമതിയുള്ള 729 കുപ്പി മദ്യവുമായി തളിപ്പറമ്പ് ചെങ്ങളായി സ്വദേശി തുണ്ടത്തിൽ ടി.എം.അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ പാലക്കാടൻ സ്വാമി മഠം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്.

പുതുച്ചേരി മദ്യം എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ അഗസ്റ്റിൻ എന്ന് അധികൃതർ അറിയിച്ചു. സർവ്വജ്ഞൻ, എൻ.വി.പ്രവീൺ, പി.കെ.ദിനേശൻ, എൻ.രജിത്ത്‌കുമാർ, എം.സജിത്ത് കെ.പി.റോഷി, സി.അജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81226/arrested)