---
title: "ജില്ലാ തല സ്കൂൾ കലാമേളയിൽ വിജയികളെ പങ്കെടുപ്പിക്കുന്നില്ലെന്ന് പരാതി "
english_title: "Complaint that the winners are not participating in the district level school art fair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81300/complaint-that-the-winners-are-not-participating-in-the-district-level-school-art-fair"
published_at: "2022-11-21T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b02640f819_Picsart_22-11-21_10-15-04-778.jpg"
keywords: []
---

# ജില്ലാ തല സ്കൂൾ കലാമേളയിൽ വിജയികളെ പങ്കെടുപ്പിക്കുന്നില്ലെന്ന് പരാതി 

> **Lead Summary:**  **പെരിങ്ങത്തൂർ**: ചൊക്ലി ഉപജില്ലാ കലാമേളയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ ജില്ല തല മത്സരത്തിലേക്ക് പങ്കെടുപ്പിക്കുന്നില്ലെന്ന് പരാതി. ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരെയാണ് സാമ്പത്തിക ബാധ്യത കാരണം പറഞ്ഞ് പങ്കെടുപ്പിക്കാത്തത്.ഗ്രൂപ്പ് ഇനങ്ങളായ ദഫ്, കോൽക്കളി, ചെണ്ടമേളം, തിരുവാതിര, നാടകം എന്നീ മത്സര വിജയികളായ അമ്പതോളം കുട്ടികൾക്കാണ് അവസരം നഷ്ടമാവുന്നത്.ഇവരെ പങ്കെടുപ്പിച്ചാൽ വിദ്യാലയത്തിന് പബ്ലിസിറ്റി കിട്ടില്ല എന്ന കാരണവും പറഞ്ഞതായി കുറ്റപ്പെടുത്തി.

## Article Content

 **പെരിങ്ങത്തൂർ**: ചൊക്ലി ഉപജില്ലാ കലാമേളയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ ജില്ല തല മത്സരത്തിലേക്ക് പങ്കെടുപ്പിക്കുന്നില്ലെന്ന് പരാതി. ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരെയാണ് സാമ്പത്തിക ബാധ്യത കാരണം പറഞ്ഞ് പങ്കെടുപ്പിക്കാത്തത്.ഗ്രൂപ്പ് ഇനങ്ങളായ ദഫ്, കോൽക്കളി, ചെണ്ടമേളം, തിരുവാതിര, നാടകം എന്നീ മത്സര വിജയികളായ അമ്പതോളം കുട്ടികൾക്കാണ് അവസരം നഷ്ടമാവുന്നത്.ഇവരെ പങ്കെടുപ്പിച്ചാൽ വിദ്യാലയത്തിന് പബ്ലിസിറ്റി കിട്ടില്ല എന്ന കാരണവും പറഞ്ഞതായി കുറ്റപ്പെടുത്തി.

വിഷയവുമായി ബന്ധപ്പെട്ട് എം.എസ്.എഫ്.തലശ്ശേരി മണ്ഡലം നേതാക്കൾ വിദ്യാലയത്തെ സമീപിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്.പ്രസ്തുത വിഷയത്തിൽ കുട്ടികൾക്ക് അനുകൂല നിലപാട് ഉണ്ടാവാത്ത പക്ഷം ബക്കറ്റ് പിരിവടക്കം പ്രത്യക്ഷ സമരം നടത്തുമെന്ന് എം.എസ്.എഫ്. നേതാക്കളായ ഷഹബാസ് കായത്ത്, സഫ്വാൻ മേക്കുന്ന്, മുഹമ്മദ് ഷാബ്, ഫസ്ലിൻ എന്നിവർ പെരിങ്ങത്തൂരിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81300/complaint-that-the-winners-are-not-participating-in-the-district-level-school-art-fair)