---
title: "വലിയാണ്ടിപീടികഅണിയാരം ശിവക്ഷേത്രം കോൺക്രീറ്റ് റോഡ് യാത്രക്കാർക്കായി തുറന്നു നൽകി"
english_title: "The concrete road was opened for the passengers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81304/the-concrete-road-was-opened-for-the-passengers"
published_at: "2022-11-21T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b0681313dd_Picsart_22-11-21_10-23-05-866.jpg"
keywords: []
---

# വലിയാണ്ടിപീടികഅണിയാരം ശിവക്ഷേത്രം കോൺക്രീറ്റ് റോഡ് യാത്രക്കാർക്കായി തുറന്നു നൽകി

> **Lead Summary:** **പെരിങ്ങത്തൂർ**:പാനൂർ നഗരസഭ അയങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മാണം പുർത്തീകരിച്ച വലിയാണ്ടിപീടികഅണിയാരം ശിവക്ഷേത്രം കോൺക്രീറ്റ് റോഡ് പാനൂർ നഗരസഭ ചെയർമാൻ വി.നാസർമാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാൽ നട പോലും ദുസ്സഹമായിരുന്ന ഇടുങ്ങിയ വഴിയാണ് കോൺക്രീറ്റ് ചെയ്യുക വഴി പൊതു ജനങ്ങൾക്ക് ഉപകാരമായി മാറിയത്.ചെറിയൊരു ഭാഗം കൂടി കോൺക്രീറ്റ് ചെയ്യുന്നതിലൂടെ പ്രദേശവാസികളുടെ വലിയൊരു യാത്രാ ക്ലേശത്തിനാണ് പരിഹാരമാവുക.

## Article Content

**പെരിങ്ങത്തൂർ**:പാനൂർ നഗരസഭ അയങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മാണം പുർത്തീകരിച്ച വലിയാണ്ടിപീടികഅണിയാരം ശിവക്ഷേത്രം കോൺക്രീറ്റ് റോഡ് പാനൂർ നഗരസഭ ചെയർമാൻ വി.നാസർമാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാൽ നട പോലും ദുസ്സഹമായിരുന്ന ഇടുങ്ങിയ വഴിയാണ് കോൺക്രീറ്റ് ചെയ്യുക വഴി പൊതു ജനങ്ങൾക്ക് ഉപകാരമായി മാറിയത്.ചെറിയൊരു ഭാഗം കൂടി കോൺക്രീറ്റ് ചെയ്യുന്നതിലൂടെ പ്രദേശവാസികളുടെ വലിയൊരു യാത്രാ ക്ലേശത്തിനാണ് പരിഹാരമാവുക.

പാനൂർ നഗര സഭാ ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം അധ്യക്ഷത വഹിച്ചു.മുൻ പാനൂർ നഗരസഭ ചെയർപേഴ്സൺ ഇ.കെ.സുവർണ്ണ ,ബിജോയ് പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81304/the-concrete-road-was-opened-for-the-passengers)