---
title: "മണത്തണ ആക്കൽ പള്ളിയറ പുനഃപ്രതിഷ്ഠയും കളമെഴുത്ത് പാട്ട് ഉത്സവവും നാളെ ആരംഭിക്കും"
english_title: "Manathana Aakkal Palliera"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81393/manathana-aakkal-palliera"
published_at: "2022-11-21T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b5a8bc6e87_Picsart_22-11-21_16-08-36-233.jpg"
keywords: []
---

# മണത്തണ ആക്കൽ പള്ളിയറ പുനഃപ്രതിഷ്ഠയും കളമെഴുത്ത് പാട്ട് ഉത്സവവും നാളെ ആരംഭിക്കും

> **Lead Summary:** **മണത്തണ**: മണത്തണയിലെ പ്രധാന നായർ തറവാടുകളിലൊന്നായ ആക്കൽ തറവാട്ടിലെ ക്ഷേത്ര പുനഃപ്രതിഷ്ഠയും കളമെഴുത്ത് പാട്ട് ഉത്സവവും നവംബർ 22 ന് ആരംഭിക്കും. കൊട്ടിയൂർ മഹാദേവക്ഷേത്ര തന്ത്രി കോഴിക്കോട്ടിരിയുടെ കാർമ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠാ പൂജകൾ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പൂജാ കർമ്മങ്ങളിലും അവസാന ദിവസത്തെ കളമെഴുത്ത് പാട്ടിലുംമുഴുവൻ കുടുംബാംഗങ്ങളും പങ്കെടുക്കും.

## Article Content

**മണത്തണ**: മണത്തണയിലെ പ്രധാന നായർ തറവാടുകളിലൊന്നായ ആക്കൽ തറവാട്ടിലെ ക്ഷേത്ര പുനഃപ്രതിഷ്ഠയും കളമെഴുത്ത് പാട്ട് ഉത്സവവും നവംബർ 22 ന് ആരംഭിക്കും. കൊട്ടിയൂർ മഹാദേവക്ഷേത്ര തന്ത്രി കോഴിക്കോട്ടിരിയുടെ കാർമ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠാ പൂജകൾ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പൂജാ കർമ്മങ്ങളിലും അവസാന ദിവസത്തെ കളമെഴുത്ത് പാട്ടിലുംമുഴുവൻ കുടുംബാംഗങ്ങളും പങ്കെടുക്കും.

കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ ഊരാളർ തറവാടാണ് ആക്കൽ. നൂറ്റിഅൻപതോളം അംഗങ്ങളുണ്ട് കുടുംബത്തിൽ. ആക്കൽ പള്ളിയറ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന കളമെഴുത്ത് പാട്ട് പ്രസിദ്ധമാണ്. അഞ്ച് വർഷത്തിൽ ഒരിക്കലാണ് ഇവിടെ കളമെഴുത്ത് പാട്ട് നടത്താറ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81393/manathana-aakkal-palliera)