---
title: "പൊട്ടിപ്പൊളിഞ്ഞ ഇരിട്ടി വികാസ് നഗർ - കീഴൂർ റോഡ് ഉടൻ നന്നാക്കണം:വെൽഫയർ പാർട്ടി"
english_title: "Welfare Party"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81468/welfare-party"
published_at: "2022-11-22T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c5d4743648_Picsart_22-11-22_10-36-25-813.jpg"
keywords: []
---

# പൊട്ടിപ്പൊളിഞ്ഞ ഇരിട്ടി വികാസ് നഗർ - കീഴൂർ റോഡ് ഉടൻ നന്നാക്കണം:വെൽഫയർ പാർട്ടി

> **Lead Summary:** ഇരിട്ടി: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വികാസ് നഗറിൽ നിന്നും കീഴു രിലേക്കു പോകുന്ന (പ്രിയദർശിനി) റോഡ് അറ്റകുറ്റപണി വൈകുന്നതിൽ വെൽഫയർ പാർട്ടി 11.വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.റോഡിന് വളരെ മുൻപേതന്നെ എംഎൽഎ ഫണ്ട് അനുവദിച്ചിട്ടും വർക്ക്‌ തുടരാൻ കഴിയാതിരുന്നത് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണെന്നും യോഗം കുറ്റപ്പെടുത്തി.

## Article Content

ഇരിട്ടി: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വികാസ് നഗറിൽ നിന്നും കീഴു രിലേക്കു പോകുന്ന (പ്രിയദർശിനി) റോഡ് അറ്റകുറ്റപണി വൈകുന്നതിൽ വെൽഫയർ പാർട്ടി 11.വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.റോഡിന് വളരെ മുൻപേതന്നെ എംഎൽഎ ഫണ്ട് അനുവദിച്ചിട്ടും വർക്ക്‌ തുടരാൻ കഴിയാതിരുന്നത് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണെന്നും യോഗം കുറ്റപ്പെടുത്തി.

അനാസ്ഥ തുടർന്നാൽ പ്രദേശത്തെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ വെൽഫയർ പാർട്ടി മുന്നിട്ടിറങ്ങും . വാർഡ് കമ്മിറ്റി അംഗങ്ങളായ ശംസുദ്ധീൻ ഇരിട്ടി, അബ്ദുൽ അസീസ്, പി. പി ഫാഹിസ്, അർഷാന.സി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81468/welfare-party)