---
title: "മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു"
english_title: "Police officer honored with Chief Minister's medal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81488/police-officer-honored-with-chief-ministers-medal"
published_at: "2022-11-22T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c72361e59d_Picsart_22-11-22_12-20-38-769.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു

> **Lead Summary:** **കേളകം**: എസ് പി സി പ്രസ്ഥാനത്തിന്റെ കണ്ണൂർ റൂറൽ എഡിഎൻഒയും മുഖ്യമന്ത്രിയുടെ ഈ വർഷത്തെ പോലീസ് മെഡൽ ജേതാവുമായ സി വി തമ്പാനെ കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

## Article Content

**കേളകം**: എസ് പി സി പ്രസ്ഥാനത്തിന്റെ കണ്ണൂർ റൂറൽ എഡിഎൻഒയും മുഖ്യമന്ത്രിയുടെ ഈ വർഷത്തെ പോലീസ് മെഡൽ ജേതാവുമായ സി വി തമ്പാനെ കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

വാർഡ് മെമ്പർ സുനിത രാജു പൂക്കള്‍ നൽകി അദ്ദേഹത്തെ ആദരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പിസി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, മാസ്റ്റര്‍ ജേക്കബ് ഈപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന്, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ 'ശുഭയാത്ര' ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവരെ അഭിനന്ദിക്കുകയും ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവരെസ്നേഹപൂര്‍വ്വം ഉപദേശിക്കുകയും ചെയ്തുകൊണ്ട് എസ് പി സി കുട്ടികൾ ട്രാഫിക് ബോധവൽക്കരണം നടത്തി. ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ നിർദ്ദേശങ്ങളും മിഠായിയും വിതരണം ചെയ്തു. കേളകം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81488/police-officer-honored-with-chief-ministers-medal)