---
title: "ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ ശില്പം കണ്ണൂർ ജില്ലയിൽ ഒരുങ്ങുന്നു"
english_title: "A sculpture of football legend Maradona is being prepared in Kannur district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81515/a-sculpture-of-football-legend-maradona-is-being-prepared-in-kannur-district"
published_at: "2022-11-22T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c93dc4f23e_Picsart_22-11-22_14-45-36-286.jpg"
keywords: []
---

# ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ ശില്പം കണ്ണൂർ ജില്ലയിൽ ഒരുങ്ങുന്നു

> **Lead Summary:** **ഖത്തർ**: ലോകകപ്പിന്റെ ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ സോക്കർ ഇതിഹാസം മാറഡോണയുടെ കൂറ്റൻ ശില്പം കണ്ണൂർ ജില്ലയിൽ ഒരുങ്ങുന്നു. കണ്ണൂർ താഴെചൊവ്വയിലെ ശില്പി എൻ. മനോജ്കുമാറാണ് ശില്പം പൂർത്തിയാക്കിയത്. ഫുട്‌ബോളുമായി വായുവിൽ കുതിക്കുന്ന രീതിയിൽ ഏഴര അടി ഉയരമുള്ള മറഡോണയുടെ രൂപമാതൃക കേരളത്തിലെ തന്നെ ഏറ്റവും വലിയ മറഡോണ ശില്പമാണ്.

## Article Content

**ഖത്തർ**: ലോകകപ്പിന്റെ ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ സോക്കർ ഇതിഹാസം മാറഡോണയുടെ കൂറ്റൻ ശില്പം കണ്ണൂർ ജില്ലയിൽ ഒരുങ്ങുന്നു. കണ്ണൂർ താഴെചൊവ്വയിലെ ശില്പി എൻ. മനോജ്കുമാറാണ് ശില്പം പൂർത്തിയാക്കിയത്. ഫുട്‌ബോളുമായി വായുവിൽ കുതിക്കുന്ന രീതിയിൽ ഏഴര അടി ഉയരമുള്ള മറഡോണയുടെ രൂപമാതൃക കേരളത്തിലെ തന്നെ ഏറ്റവും വലിയ മറഡോണ ശില്പമാണ്.

ശില്പത്തിന്റെ ഘടനയിലും രൂപത്തിലും അദ്ദേഹത്തിന്റെ ചടുലതയും ആവേശവും ഊർജവും ഉൾക്കൊള്ളിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതായും സംജോത് ഏച്ചൂർ, പ്രജിൽ വാരം എന്നിവർ ശില്പനിർമാണത്തിൽ സഹായികളായതായും ശില്പി മനോജ്കുമാർ പറഞ്ഞു. കണ്ണൂർ ജില്ലയിലെ താഴെചൊവ്വ ഇന്ദീവരത്തിൽ ടി.നാരായണന്റെയും ടി.വി ലീലയുടെയും മകനായ മനോജ്കുമാർ ഇതിന് മുൻപും ശ്രദ്ധേയമായ ശില്പങ്ങൾ നിർമിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81515/a-sculpture-of-football-legend-maradona-is-being-prepared-in-kannur-district)