---
title: "പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് കറവപ്പശുവിന് ദാരുണാന്ത്യം"
english_title: "A milk cow has a tragic end due to shock from a broken electric line"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81536/a-milk-cow-has-a-tragic-end-due-to-shock-from-a-broken-electric-line"
published_at: "2022-11-22T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637ca7ac82a5e_Picsart_22-11-22_16-07-28-746.jpg"
keywords: []
---

# പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് കറവപ്പശുവിന് ദാരുണാന്ത്യം

> **Lead Summary:** **പട്ടുവം**: മംഗലശ്ശേരിയിൽ പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് കറവപ്പശുവിന് ദാരുണാന്ത്യം. മംഗലശേരിയിലെ ടി.വി അരവിന്ദൻ്റെ പശുവാണ് ഷോക്കേറ്റ് ചത്തത്. രാവിലെ ഓടെ യാണ് അരവിന്ദൻ വീടിന് സമീപത്തെ വയലിൽ പുല്ല് തിന്നാനായി കെട്ടിയത്. അൽപസമയം കഴിഞ്ഞ് പശു വയലിൽ കിടക്കുന്നതായി കണ്ട് നോക്കിയപ്പോൾ ചത്തു കിടക്കുന്നതായി കണ്ടത്.

## Article Content

**പട്ടുവം**: മംഗലശ്ശേരിയിൽ പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് കറവപ്പശുവിന് ദാരുണാന്ത്യം. മംഗലശേരിയിലെ ടി.വി അരവിന്ദൻ്റെ പശുവാണ് ഷോക്കേറ്റ് ചത്തത്. രാവിലെ ഓടെ യാണ് അരവിന്ദൻ വീടിന് സമീപത്തെ വയലിൽ പുല്ല് തിന്നാനായി കെട്ടിയത്. അൽപസമയം കഴിഞ്ഞ് പശു വയലിൽ കിടക്കുന്നതായി കണ്ട് നോക്കിയപ്പോൾ ചത്തു കിടക്കുന്നതായി കണ്ടത്.

ഒരു മാസം മുമ്പ് തെങ്ങ് പൊട്ടിവീണ് ഇലക്ട്രിക്ക് തൂൺ പൊട്ടിയിരുന്നു. തുടർന്ന് ഈ പ്രദേശേത്തെ ആൾ താമസമില്ലാത്ത രണ്ട് വീടുകളിലേക്കുള്ള ഇലക്ട്രിക്ക് കമ്പികൾ വയലിൽ വീണു കിടക്കുന്ന നിലയിലാണ് ഉള്ളത്. കെ.എസ്.ഇ.ബി അധികൃതർ ഈ വിഷയത്തിൽ കാട്ടിയ അനാസ്ഥയാണ് പശു ഷോക്കേറ്റ് മരിക്കാൻ ഇടയായതെന്ന ആക്ഷേപം ഉയരുന്നുണ്ട്.

എന്നാൽ ഇലക്ട്രിക്ക് തൂൺ പൊട്ടിയതിനെ തുടർന്ന് ഫെയ്സ് ലൈൻ കട്ട് ചെയ്തിരുന്നുവെന്നും ന്യൂട്രൽ ലൈനിൽ വൈദ്യുതി പ്രവഹിച്ചതുകൊണ്ടായിരിക്കാം ഷോക്കേറ്റതെന്നുമാണ് കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി പശുവിൻ്റെ മൃതദേഹം മറവു ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81536/a-milk-cow-has-a-tragic-end-due-to-shock-from-a-broken-electric-line)