---
title: "ആറളം എം ഐ എം എൽ പിയിൽ വിഷരഹിത ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു "
english_title: "Non-toxic organic vegetable harvesting in Aralam MIMl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81541/non-toxic-organic-vegetable-harvesting-in-aralam-miml"
published_at: "2022-11-22T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cb4c2cc8e3_Picsart_22-11-22_17-00-12-704.jpg"
keywords: []
---

# ആറളം എം ഐ എം എൽ പിയിൽ വിഷരഹിത ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു 

> **Lead Summary:** **ആറളം**: കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനായി ആറളം എം ഐ എം എൽ പി സ്കൂളിൽ ആരംഭിച്ച 'തനിനാടൻ' പദ്ധതിയുടെ വിളവെടുപ്പ് നടന്നു. സ്കൂൾ ലീഡർ റിഫാദ് സി എം വിളവെടുപ്പിന് നേതൃത്വം നൽകി.

## Article Content

**ആറളം**: കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനായി ആറളം എം ഐ എം എൽ പി സ്കൂളിൽ ആരംഭിച്ച 'തനിനാടൻ' പദ്ധതിയുടെ വിളവെടുപ്പ് നടന്നു. സ്കൂൾ ലീഡർ റിഫാദ് സി എം വിളവെടുപ്പിന് നേതൃത്വം നൽകി.

പ്രധാനാധ്യാപകൻ ജോമി ജോബ്, അധ്യാപകരായ ടി സൗദത്ത്,കെ ജയനാഥ്, ടി പി തസ്ലീന, ജോബിൻ ചാക്കോ, രേഷ്മ കെ, സി വി ശരണ്യ, കെ പി അജ്മൽ, കെ വി നസ്രിയ, കെ പി സൗമ്യ, കെ പി റൈഹാനത്ത് തുടങ്ങിയവർ സംബന്ധിച്ചു.

ഭക്ഷണക്രമത്തിൽ വിഷരഹിത പച്ചക്കറിയുടെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഇത്തരം പദ്ധതികൾക്ക് സാധ്യമാകുന്നുണ്ടെന്ന് പ്രധാനാധ്യാപകൻ ജോമി ജോബ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81541/non-toxic-organic-vegetable-harvesting-in-aralam-miml)