---
title: "ഇരിട്ടിയിൽ മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന പേരിൽ ഷൂട്ടൗട്ട് മത്സരം "
english_title: "A shootout match called 'Football Lahari' against drugs in Irtti "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81545/a-shootout-match-called-football-lahari-against-drugs-in-irtti"
published_at: "2022-11-22T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cbdc468f54_Picsart_22-11-22_17-42-29-172.jpg"
keywords: []
---

# ഇരിട്ടിയിൽ മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന പേരിൽ ഷൂട്ടൗട്ട് മത്സരം 

> **Lead Summary:** **ഇരിട്ടി** : സാക് അക്കാദമിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി ഇരിട്ടി ബസ്റ്റാൻഡ് പരിസരത്ത് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ രജിത്ത് സി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : സാക് അക്കാദമിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി ഇരിട്ടി ബസ്റ്റാൻഡ് പരിസരത്ത് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ രജിത്ത് സി ഉദ്ഘാടനം ചെയ്തു.

മാനേജിംഗ് ഡയറക്ടർ കെ ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ്, ഇരിട്ടി വ്യാപാരി വ്യവസായി സെക്രട്ടറി വിജേഷ്, സാക് ബാങ്കിംഗ് ഡിപ്പാർട്ട്മെന്റ് ഹെഡ് എ കെ രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ നിഷാ പ്രദീപ്, നന്മ സെക്രട്ടറി സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.

ഷൂട്ടൗട്ടിൽ വിദ്യാർത്ഥികളും കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും മറ്റു പൊതുജനങ്ങളും പങ്കുചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81545/a-shootout-match-called-football-lahari-against-drugs-in-irtti)