---
title: "ആദിവാസി യുവതിക്ക് 108 ആമ്പുലൻസിൽ സുഖപ്രസവം. ആന ഭീഷണിയുള്ള മേഖലയിൽ നിന്നും വനപാലകരുടെ അകമ്പടിയിലാണ് ആമ്പുലൻസ് ഫാമിൽ നിന്നും പുറത്ത് എത്തിയത്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81591/iritty"
published_at: "2022-11-23T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637d75f704f6f_IMG-20221123-WA0003.jpg"
keywords: []
---

# ആദിവാസി യുവതിക്ക് 108 ആമ്പുലൻസിൽ സുഖപ്രസവം. ആന ഭീഷണിയുള്ള മേഖലയിൽ നിന്നും വനപാലകരുടെ അകമ്പടിയിലാണ് ആമ്പുലൻസ് ഫാമിൽ നിന്നും പുറത്ത് എത്തിയത്

> **Lead Summary:** **ഇരിട്ടി: **ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി യുവതി ബീന 108 ആംമ്പുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവവേദനയെത്തുടർന്ന് ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് ബീനയുടെ ഭർത്താവ് സജീവൻ 108 ആമ്പുലൻസിൻ്റെ സേവനം തേടിയത്. ഇരിട്ടിയിൽ നിന്നും എത്തിയ ആമ്പുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രയിൽ പാലപ്പുഴയ്ക്ക് സമീപത്ത് വെച്ചായിരുന്നു ബീന ആൺകുഞ്ഞിന് ജന്മം നൽകിയത്. കാട്ടാനകളുടെ ആക്രമണം തുടരുന്ന ഫാമിലൂടെ രാത്രിയിൽ വാഹനങ്ങൾ ഓടുന്നത് സാഹസികമായാണ്.

## Article Content

**ഇരിട്ടി: **ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി യുവതി ബീന 108 ആംമ്പുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവവേദനയെത്തുടർന്ന് ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് ബീനയുടെ ഭർത്താവ് സജീവൻ 108 ആമ്പുലൻസിൻ്റെ സേവനം തേടിയത്. ഇരിട്ടിയിൽ നിന്നും എത്തിയ ആമ്പുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രയിൽ പാലപ്പുഴയ്ക്ക് സമീപത്ത് വെച്ചായിരുന്നു ബീന ആൺകുഞ്ഞിന് ജന്മം നൽകിയത്. കാട്ടാനകളുടെ ആക്രമണം തുടരുന്ന ഫാമിലൂടെ രാത്രിയിൽ വാഹനങ്ങൾ ഓടുന്നത് സാഹസികമായാണ്.

വനപാലകരുടെ അകമ്പടിയോടെയാണ് ആമ്പുലൻസ് ഫാമിന് പുറത്ത് എത്തിയത്. ആമ്പുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സ് സജിമോൻ ജോസും, ഡ്രൈവർ സിനു വർഗീസും ആവശ്യമായ പരിചരണം നൽകിയ ശേഷം അമ്മയേയും കുഞ്ഞിനേയും പേരാവൂർ താലൂക്കാശുപത്രിയിൽ സുരക്ഷിതമായി പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81591/iritty)