---
title: "അനധികൃതമായി മരം മുറിച്ചു കടത്തിയവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം "
english_title: "Protest against not taking action against those who cut trees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81619/protest-against-not-taking-action-against-those-who-cut-trees"
published_at: "2022-11-23T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637db95edb40e_Picsart_22-11-23_11-02-20-413.jpg"
keywords: []
---

# അനധികൃതമായി മരം മുറിച്ചു കടത്തിയവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം 

> **Lead Summary:** **ആറളം**: പഞ്ചായത്ത് വക സ്ഥലത്തുനിന്നും അനധികൃതമായി മരം മുറിച്ചു കടത്തിയവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു. പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയും ആറളം, കീഴ്പ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എടൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**ആറളം**: പഞ്ചായത്ത് വക സ്ഥലത്തുനിന്നും അനധികൃതമായി മരം മുറിച്ചു കടത്തിയവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു. പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയും ആറളം, കീഴ്പ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എടൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കെ പി സി സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി സമരം ഉദ്ഘാടനം ചെയ്തു.ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു.കെ വേലായുധൻ, വി റ്റി തോമസ്, ജിമ്മി അന്തീനാട്ട്, ഷിജി നടുപറമ്പിൽ, അരവിന്ദൻ ആറളം, സി വി ജോസഫ്, കെ എൻ സോമൻ, ജോർജ് ആലാംപള്ളി, കെ എം പീറ്റർ, സാജു യോമസ്, വി ശോഭ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81619/protest-against-not-taking-action-against-those-who-cut-trees)