---
title: "വിളക്കോടില്‍ നിയന്ത്രണം വിട്ട മിനിലോറി പോസ്റ്റിലിടിച്ച് അപകടം "
english_title: "A minilorry lost control and hit a post at the lamppost"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81639/a-minilorry-lost-control-and-hit-a-post-at-the-lamppost"
published_at: "2022-11-23T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637dd65126273_Picsart_22-11-23_13-37-32-088.jpg"
keywords: []
---

# വിളക്കോടില്‍ നിയന്ത്രണം വിട്ട മിനിലോറി പോസ്റ്റിലിടിച്ച് അപകടം 

> **Lead Summary:** കാക്കയങ്ങാട്: വിളക്കോടില്‍ നിയന്ത്രണം വിട്ട മിനിലോറി പോസ്റ്റിലിടിച്ച് അപകടം.കൊട്ടിയൂര്‍ പന്ന്യാംമലയില്‍ നിന്നും ഊരത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ 5 മണിയോടെ വിളക്കോട് ടൗണിന് സമീപം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെ എസ് ഇ ബി അധികൃതര്‍ തകര്‍ന്ന വൈദ്യുത തൂണ്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

## Article Content

കാക്കയങ്ങാട്: വിളക്കോടില്‍ നിയന്ത്രണം വിട്ട മിനിലോറി പോസ്റ്റിലിടിച്ച് അപകടം.കൊട്ടിയൂര്‍ പന്ന്യാംമലയില്‍ നിന്നും ഊരത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ 5 മണിയോടെ വിളക്കോട് ടൗണിന് സമീപം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെ എസ് ഇ ബി അധികൃതര്‍ തകര്‍ന്ന വൈദ്യുത തൂണ്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81639/a-minilorry-lost-control-and-hit-a-post-at-the-lamppost)